കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പന്ത്രണ്ടാം വാർഷിക പരിപാടി സംഘടിപ്പിച്ചു
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു. സർവ്വീസ് കേസുകളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അതിവേഗം തീർപ്പുണ്ടാക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് ഹൈക്കോടതി ചീഫ്…
നവകേരള സദസ് ചടയമംഗലം മണ്ഡലംസംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു
നവകേരള സദസ് ചടയമംഗലം മണ്ഡലം സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ടൗണിൽ നടന്ന യോഗത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ എസ് ബുഹാരി അധ്യക്ഷനായി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ, സ്വാഗതം…
ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ഇനി ജബൽ അലിയിൽ
ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ…
ആറ്റിങ്ങലില്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം
ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കിളിമാനൂരില്‍ അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്
കിളിമാനൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.കിളിമാനൂർ…
കാനത്തിന് വിടനല്‍കാനൊരുങ്ങി കേരളം; സംസ്‌കാരം രാവിലെ 11 മണിക്ക്
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം നടക്കുക. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചേർന്നത്. ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം…
പിഡിപി ചെയർമാനായി വീണ്ടും അബ്ദുനാസർ മഅദനി
അബ്ദുൾ നാസർ മഅദനിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി തിരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുൾ നാസർ മഅദനിയെ തിരഞ്ഞെടുത്തത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലിൽ തുടക്കമായത്.…
ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്; ഒന്നര വർഷത്തിൽ പിരിച്ചത് 75 കോടി
ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഒന്നരവർഷം കൊണ്ട് വ്യാജ ടോൾ പ്ലാസയിലൂടെ തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് 8 എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ…
കശ്മീരിലെ വാഹനാപകടം; മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പാലക്കാട്: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ചിറ്റൂർ നെടുങ്ങോട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം മൃതദേഹം സംസ്കരിക്കും.അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ വിഘ്നേഷ്,…
സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് വിന്യസിക്കും: ആരോഗ്യമന്ത്രി
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം…