‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിക്ക് 13.56 കോടി നീക്കിവച്ച് തദ്ദേശ സ്ഥാപനങ്ങൾ
കേരള നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ അഭിമാനം പദ്ധതിയുടെ 2023- 24 വർഷത്തെ പ്രവർത്തനങ്ങൾക്കായി 13,56,93,347 കോടി നീക്കി വച്ച് തദ്ദേശ സ്ഥാപനങ്ങൾ. 6.64 കോടി രൂപ തൊഴിലന്വേഷകർക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും 4.57 കോടി രൂപ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനും…
റേഷൻ വ്യാപാരികളുടെ കമ്മീഷൻ ഡിസംബർ 13 മുതൽ വിതരണം ചെയ്യും
റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ ഡിസംബർ 13 മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ വാതിൽപ്പടി വിതരണത്തിലെ കരാറുകാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൻമേൽ ചർച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.…
റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്
രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട റേറ്റിങ് നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ്. റെയിൽവേ സ്റ്റേഷനുകളിൽ ആകെ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ്…
വഴിയരികിൽ പുള്ളിപ്പുലി ചത്തനിലയിൽ: പുലിയുടെ ജഡത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ
കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ മറിപ്പുഴ റോഡിൽ മൈനവളവിലാണ് സംഭവം. നാലുവയസുള്ള പുലിയുടെ ജഡം ആണ് കണ്ടെത്തിയത്.ഇന്ന് രാവിലെ ഇതുവഴിപോയ യാത്രക്കാരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയുടെ ജഡത്തിൽ മുള്ളൻപന്നിയുടെ…
ഉപതിരഞ്ഞെടുപ്പ്: വിവിധ വാർഡുകളിൽ 12ന് പ്രാദേശിക അവധി
കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡ് പരിധിയിലുള്ള…
ഇടുക്കിയുടെ സമഗ്ര വികസനവും ജനക്ഷേമവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി
നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ എത്തിയപ്പോൾ വലിയ ബഹുജന മുന്നേറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ…
നവകേരള സദസ്സ് കാട്ടാക്കടയിൽ വനിതകളുടെ ഓലമെടയൽ മത്സരവും, വടം വലിയും
നവകേരള സദസ്സിനോടാനുബന്ധിച്ച് കാട്ടാക്കട മണ്ഡലത്തിൽ സംഘടിപ്പിച്ച ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കാട്ടാൽ കേക്കിന്റെ ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. ഡിസംബർ 22 മൂന്ന് മണിയ്ക്ക് കാട്ടാക്കട ക്രിസ്ത്യൻ…
കരടിയുടെ ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആണ് സംഭവം. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു.…
അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം: അറിയിപ്പുമായി കെഎസ്ഇബി
അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ 111 പ്രകാരം രണ്ട്…
33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്
സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര…