ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു.

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ച് പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി.…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി

തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളജ് അധ്യാപകന്‍ പത്തുലക്ഷം രൂപ പിഴ…

നവകേരള സദസ്സുമായി ബന്ധപ്പെട്ട കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ അറിയിപ്പ്

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചടയമംഗലം നിയോജക മണ്ഡലത്തിലെ ജില്ലാ – താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് സമിതി കൺവീനറന്മാർ എന്നിവരുടെ യോഗം 12 .12 .2023 ൽ ചേർന്ന് എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.1 .നവകേരള സദസ്സിന്റെ…

നവകേരള സദസ്സ് ജില്ലയില്‍ വിവിധ പരിപാടികള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങളെല്ലാം ഡിസംബര്‍ 18 മുതല്‍ 20 ജില്ലയിലെ നിയോജകമണ്ഡലങ്ങളിലായി നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം വിവിധ കല-കായിക- മത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നു. ബൈക്ക് റാലി നവകേരള സദസിന്റെ പ്രചരണാര്‍ഥം ചടയമംഗലം നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 16 ബൈക്ക് റാലി മെഗാ തിരുവാതിര…

‘കൊല്ലം ബാല സൗഹാര്‍ദ ജില്ല’ ലോഗോ ക്ഷണിച്ചു

ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലയെ ബാലസൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി ‘കൊല്ലം ബാല സൗഹാര്‍ദ ജില്ല’ എന്ന ആശയം നല്‍കുന്ന ലോഗോ ക്ഷണിച്ചു. ഡിസംബര്‍16-ന് വൈകിട്ട് അഞ്ചിന് മുമ്പ് [email protected] ലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഫോണ്‍ : 9747402111,…

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്…

പത്താംതരം തുല്യതാ  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്.

ഐഎഫ്എഫ്കെ: പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ…

ക്രിസ്മസ്: വൈദ്യുത നക്ഷത്രവിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത പാലിക്കണം

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം.…