കടയ്ക്കൽ GVHSS ൽ കുഞ്ഞ് കൈകളിൽ കോഴികുഞ്ഞ് വിതരണോദ്‌ഘാടനം
2024 ഫെബ്രുവരി 2 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു., കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ എം ഡി ഡോ പി സെൽവകുമാർ…
കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു
കുമ്മിൾ സമന്വയ ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2023-ലെപ്രൊഫ:കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാപുരസ്കാരം മലയാളത്തിൻ്റെ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന് പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ:സി.ഉണ്ണികൃഷ്ണൻ സമ്മാനിച്ചു. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്…
കഠിന വേർപാടിലും ഇമാമിന്റെ ആഗ്രഹം സഫലീകരിച്ച് പള്ളി ഭരണസമിതി.
അന്തരിച്ച കടയ്ക്കൽ തേക്കിൽ ജമാഅത്ത് ഇമാം ഷാജഹാൻ മൗലവിയുടെ അന്ത്യാഭിലാഷം നിറവേറ്റി പള്ളി ഭരണസമിതി.നീണ്ട 27 വർഷം ജമാഅത്ത് ഇമാമായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു തന്നെ ഇവിടെ തന്നെ കബറടക്കണമെന്നത്. ആന്തരികാവയവങ്ങൾക്ക് കടുത്ത രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ രണ്ടു…
സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ഈ ബംഗ്ലാവിന്‍റെ…
വാഹന സുരക്ഷ : സി.ഇ.ടിയുടെ ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ്
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു (CET ) മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു…
സംസ്ഥാന യുവജന കമ്മിഷന്റെ ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു
സംസ്ഥാന യുവജന കമ്മിഷൻ ‘യുവജന ശാക്തീകരണം- സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ യുവതലമുറയിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതു…
കാർഷിക യന്ത്രോപകരണ ഗ്രൂപ്പ്: ഓൺലൈൻ അപേക്ഷ 7 മുതൽ
കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാം. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ…
വിവരാവകാശ നിയമം 2005- ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമം 2005 നെ ക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് ചേരാം. താൽപര്യമുള്ളവർ rti.img.kerala.gov.in ൽ ഫെബ്രുവരി…
വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം . വാഹന…
കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികൾ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലെറ്റുകൾ, പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് എന്നിവയുടെ ഉദ്ഘാടനം ബഹു. മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടയമംഗലം എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 12.25…