എസ്.പി.സി സംസ്ഥാന ക്യാമ്പിന് തുടക്കമായി
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാന വാർഷിക ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എസ്.പി.സിക്ക് കഴിഞ്ഞെന്നും ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്…
കടയ്ക്കൽ തിരുവാതിര 2024 നോട്ടീസ് പ്രകാശനം ചെയ്തു
കടയ്ക്കൽ തിരുവാതിര 2024നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…
നാഗർകോവിലിൽ കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം: 35 യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബസിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലെ…
കോലിയക്കോട് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു
തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു സൈലോ കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഇവരെ പുറത്തെടുത്തത്. അല്പം മുൻപായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.
മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്; മില്ലറ്റോസ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ അർബൻആർക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രേഡ് ബ്രാൻഡായ മില്ലറ്റോസിൻ്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച എൻട്രപ്രണർഷിപ്പ് കോൺക്ലേവിൻ്റെ ഭാഗമായി നടന്ന…
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം
കിടപ്പിലായ രോഗികളെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരുമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം. https://sannadhasena.kerala.gov.in/volunteerregistration ല്‍ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി…
രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് എറണാകുളത്ത്
അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള (ഡബ്‌ള്യുഐഎഫ്എഫ്) ഫെബ്രുവരി 10 മുതൽ 13 വരെ എറണാകുളത്ത് നടക്കും. സവിത, സംഗീത തിയേറ്ററുകളിലായാണ് മേള നടക്കുക. മേളയ്ക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു.ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും.…
ആഗോള കായിക ഭൂപടത്തില്‍ കൊച്ചിക്കൊരു സ്ഥാനം: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കായിക വകുപ്പും
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോര്‍ട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തില്‍ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ്…
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ‘മാതൃകാ കൃഷിത്തോട്ടം’; നടീൽ വസ്തുക്കളുടെ ബ്ലോക്ക്തല വിതരണോദ്‌ഘാടനം
02-02-24 വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു.…