Category: SPORTS

നവകേരള സദസ്സ് കടയ്ക്കൽ GVHSS SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കടയ്ക്കൽ GVHSS ലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 16-12-2023 ൽ ചടയമംഗലം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസംബർ 20 ന് കടയ്ക്കലിൽ നവകേരള സദസ്സ് വിളംബരം ചെയ്തുകൊണ്ടുള്ള ഫ്ലാഷ് മോബ് നടന്നു. ചിതറ, മടത്തറ, കടയ്ക്കൽ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ കുട്ടികൾ പരിപാടി…

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു.

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ സി എല്‍ മിനി അധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ…

വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി: എസ്ഐക്ക്‌ സസ്പെൻഷൻ

ഉപ്പുതറ: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കേസിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉപ്പുതറ എസ്ഐ കെഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. 10,000 രൂപയാണ് എസ്ഐ…

പുനർഗേഹം പദ്ധതി: ഫ്ളാറ്റുകൾ നിർമിക്കാൻ 37.62 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മന്ത്രിസഭ 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ രണ്ടേക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇവിടെ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാനായി കേരള സംസ്ഥാന…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കനകക്കതിർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംമ്പഴന്നൂർ ഏലായിൽ വിത്ത് വിതയ്ക്കൽ ഉത്സവം നടത്തി.ഇളമ്പഴന്നൂർ ഏല സമിതി സെക്രട്ടറി ഷജി ശാന്തിനികേതന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, കടയ്ക്കൽ ഗവ…

37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ വീട്ടില്‍ എത്തിച്ച് പൊലീസ്: കണ്ടെത്തിയത്‌ രാജസ്ഥാനില്‍ നിന്ന്

പഴയന്നൂർ: 37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെയാണ് പഴയന്നൂർ പൊലീസ് കണ്ടെത്തിയത്‌. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലേക്ക് തീർഥാടനത്തിനു പോയതായിരുന്നു നഫീസ. എന്നാൽ, നഫീസ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും…

വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു

റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി…

മണ്ഡലകാലത്തിന് തുടക്കം; പുതിയ മേൽശാന്തി ശബരിമല നട തുറന്നു

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടർന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ…

യുക്രൈയിനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് ദേശീയ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർത്ഥികളായിരിക്കെ യുദ്ധം കാരണം തിരികെ നാട്ടിലെത്തിയ സഹോദരിമാർക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ വായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ്…