അപേക്ഷയിലെ നടപടി വിവരവും കൈപ്പറ്റു രസീതും ഇനി ഇ-മെയില്‍ വഴിയും

അപേക്ഷയിലെ നടപടി വിവരവും കൈപ്പറ്റു രസീതും ഇനി ഇ-മെയില്‍ വഴിയും

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ സംബന്ധിച്ച വിവരം/ രേഖ അപേക്ഷകനെ ഇ-മെയിൽ മുഖേന നേരിട്ട് അറിയിക്കും. സർക്കാരിലേക്ക് ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ…

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ്: 15 വരെ അപേക്ഷിക്കാം

ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ സ്‌കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന സമർപ്പിക്കുന്നതിന് ഫെബ്രുവരി 15 വരെ അവസരമുണ്ടായിരിക്കും. എല്ലാ സ്ഥാപന മേധാവികളും അതിനു മുമ്പ്…

‘തൊഴിലരങ്ങത്തേക്ക്’ പദ്ധതി: ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തൊടെ ആവിഷ്കരിച്ച ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6) വൈകീട്ട് 4.30നു തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. എംപ്ലോയ്മെന്റ് ഡയറക്ടർ വീണ…

സമയവും തീയതിയും രേഖപ്പെടുത്താത്ത ഭക്ഷണപ്പൊതികൾ അനുവദിക്കില്ല

2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള…

ഭിന്നശേഷി യുവതയ്ക്കായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കും

ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കായി…

സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ 27 മുതൽ.

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ ജനുവരി…

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും

തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഹാളിൽ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് വൻ…

കേരള സ്‌കൂൾ ഒളിമ്പിക്‌സും സ്‌പോർട്‌സ് കോംപ്ലക്‌സും സർക്കാർ പരിഗണനയിൽ

ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു . കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നടത്താനുള്ള വേദികൾ ഉണ്ട് . മറ്റു ജില്ലകളിൽ കൂടി സൗകര്യം വർദ്ധിപ്പിച്ചാൽ എല്ലാ ജില്ലകളിലും…

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി സാം കറൻ; 18.5 കോടിക്ക്‌ പഞ്ചാബിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറൻ. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ…

ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ കേരള താരം നിദ ഫാത്തിമ മരിച്ചു.

നാഗ്‌പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) ആണ് മരിച്ചത്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു.…