Category: NATTUVARTHA

കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേക്ക്

കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേയ്ക്ക്, പ്രവർത്തന ചിലവ് ഗണ്യമായി ഉയർന്നതും, വ്യാപാരികൾക്ക് നൽകുന്ന മാർജിൻ കുറവായതുമാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്ന് ഔട്ട്ലറ്റ് ഉടമകൾ പറയുന്നു. ഒരു കിലോ കോഴിയ്ക്ക് 14 രൂപയാണ് ഇവർക്ക് നൽകുന്ന മാർജിൻ, എന്നാൽ…

കുരങ്ങുകൾ വീട്ടിൽ കയറി കുഞ്ഞിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

പെരിങ്ങമ്മല ചിറ്റൂർ മീരാൻ വെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13 ൽ മുഹമ്മദ് ഷാജു റസിയാബീഗം ദമ്പതിമാരുടെ നാലു വയസുകാരി മകൾ അറഫാ ഫാത്തിമയെയാണ് വീട്ടിൽ കയറിയ മൂന്നു കുരങ്ങുകൾ ആക്രമിച്ചത്. വീടിനുള്ളിൽ കളിക്കുകയായിരുന്നു കുട്ടിയെ കുരങ്ങുകൾ ആക്രമിച്ചത് കണ്ട വീട്ടുകാർ…

നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി.

അദ്ധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്. ആർ.എസ്, ഭരണ സമിതി അംഗം റിയാസ് ഖാൻ, രഞ്ജിത്. ബി, ഹുസൈൻ.…

അങ്കണവാടി പ്രവേശനോത്സവം ഇന്ന്

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ…

കടയ്ക്കലിൽ നടന്ന കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

2023 മെയ്‌ 29 ന് 5 മണിക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലറും, കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ എസ് വി സുധീർ ഉദ്ഘാടനം…

കിണര്‍ വൃത്തിയാക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ ആള്‍ക്ക് അഗ്നിശമന സേന രക്ഷകരായി

കിണര്‍ വൃത്തിയാക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ ആള്‍ക്ക് അഗ്നിശമന സേന രക്ഷകരായി. ഭരതന്നൂര്‍ അയിരൂര്‍ പാറവിള വീട്ടില്‍ സനല്‍ കുമാര്‍(54) ആണ് കിണറ്റില്‍ കുടുങ്ങിയത്. മാറനാട് അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു സനൽകുമാർ. പണിക്ക് ശേഷം തിരികെ കയറാൻ…

കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി ഒരു കുടുംബം മാതൃകയാവുന്നു

നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴാതെ കുരുന്നുകൾക്കായി രക്ഷയുടെ കരങ്ങൾ നീട്ടുകയാണ് ഒരു കുടുംബം. പന്ത്രണ്ട്‌ വയസ്സുകാരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം നടത്തുന്ന നീന്തൽ പരിശീലനമാണ്‌ ശ്രദ്ധേയമാകുന്നത്‌. സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് നീന്തൽ പരിശീലനം നൽകുന്നത്‌. കേരളത്തിലെ…

കടയ്ക്കൽ പഞ്ചായത്തിലെ കാര്യം, ആറ്റുപുറം വാർഡുകളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികം സംഘടിപ്പിച്ചു

കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ സി. ഡി. എസി ന്റെ നേതൃത്വത്തിൽ ഘോഷയാത്രയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു. 28-05-2023 ഞായറാഴ്ച 3 മണിയ്ക്ക് കാര്യം ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം ചടയമംഗലം ബ്ലോക്ക്…

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കൊല്ലം കളക്ടർ

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ റോഡ് സുരക്ഷാ സമിതി അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി കൊല്ലം കളക്ടർ അഫ്‌സാന പർവീൺ. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മതിയായ റോഡ് സുരക്ഷ ഉറപ്പാക്കണം. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും…

വിഴിഞ്ഞം കടലിൽ അനധികൃത ഉല്ലാസ സവാരി :മത്സ്യബന്ധന വള്ളം പോലീസ് പിടികൂടി

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് പിടികൂടി.ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ…