Category: THIRUVANANTHAPURAM

നട്ടെല്ലിന്റെ വളവ്‌ മാറ്റുന്ന ശസ്‌ത്രക്രിയ ഇനി തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിലും; സർക്കാർ മേഖലയിൽ ആദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയയ്‌ക്ക്‌ സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലാണ്‌ പ്രത്യേക സംവിധാനമൊരുക്കുക. നട്ടെല്ലിന്റെ വളവ് ശസ്‌‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌‌ത്രക്രിയ. സ്വകാര്യ…

സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി

ഇവോൾവ്-2023 അന്തർദേശീയ കോൺഫറൻസിന് തുടക്കം ആഗോളതാപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പിണറായി…

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

കേരളത്തിൻറെ ബീച്ച് ടൂറിസത്തിൻറെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രിൽ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ്’ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന്മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബു‌‌‌ക്കിൽ കുറിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂർ ജില്ലയിലെ…

ഭാഷയും ഭരണഭാഷയും സെമിനാർ സംഘടിപ്പിച്ചു

ഭരണഭാഷ പൂർണമായും മലയാളത്തിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ) വകുപ്പ് ‘ഭാഷയും ഭരണഭാഷയും’ സെമിനാർ സംഘടിപ്പിച്ചു. ഭരണതലത്തിലെ ഏത് നിയമവും ആശയങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതാണ് മലയാള ഭാഷയെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ…

കെൽട്രോൺ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 19ന് തുടക്കം

കെൽട്രോൺ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 19ന് തുടക്കമാകും. രാവിലെ 10.30നു തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി.…

ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം 19ന്

ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പും നടക്കും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് – ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു(19 ജനുവരി)…

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 20 മുതല്‍ 22 വരെ

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ മറ്റ് കുട്ടികളെപ്പോലെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുമായി സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് (വര്‍ണച്ചിറകുകള്‍ 2022-23) ജനുവരി 20, 21, 22 തീയതികളില്‍…

ജി.എസ്.ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം 19ന്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകുക, നികുതി പിരിവ് കാര്യക്ഷമമാക്കുക,…

വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം

വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന മാരിടൈം ബോർഡിന് പത്തുകോടിയിലധികം…

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും

ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി പരമാവധി പേർക്കു തൊഴിൽ നൽകാനുള്ള…