Category: THIRUVANANTHAPURAM

ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് സർക്കാർ പരിഗണനയിൽ

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും.കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്…

കേരള സ്റ്റാർട്ടപ്പ് മിഷന് അംഗീകാരം

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടത്തിയ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നാണ് കേരള…

നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിനകത്ത് നിന്നുള്ള നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിതലയോഗത്തിൽ ധാരണയായി. ആറളം ഫാം, സഹകരണ സംഘങ്ങൾ, പ്ളാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവ മുഖേനയാണ് നാടൻ തോട്ടണ്ടി സംഭരിക്കുക. ആറളം ഫാമിലെ 614 ഹെക്ടർ സ്ഥലത്ത് നിന്ന്…

ദ്രവീകൃത പ്രകൃതി വാതകം പദ്ധതി: കൊച്ചുവേളിയിലും ചേർത്തലയിലും ഗ്യാസ് സ്റ്റേഷനുകൾക്ക് തുടക്കം

വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കൊച്ചുവേളിയിലും ചേർത്തലയിലും സ്ഥാപിച്ച എൽ.സി.എൻ.ജി…

ദേശീയ ബാലികാ ദിനാഘോഷം: 9 പുതിയ പദ്ധതികള്‍ക്ക് സാക്ഷാത്ക്കാരം

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം,…

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് ഐ.എസ്.ഒ അംഗീകാരം

ഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറല്‍ ലബോറട്ടറിയായി പ്രവര്‍ത്തിക്കുന്ന പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് അംഗീകാരം. ഇവിടെയുള്ള പ്രധാന ലബോറട്ടറി വിഭാഗങ്ങളായ മൈക്രോ ബയോളജി, മോളിക്യൂളാര്‍ ബയോളജി, പാരാസൈറ്റോളജി വിഭാഗങ്ങളാണ് ISO 17025:2017 അക്രഡിറ്റേഷന് അര്‍ഹമായത്. മൃഗങ്ങളിലെ പേവിഷബാധ നിര്‍ണ്ണയം,…

വർണ്ണച്ചിറകുകൾ 2022-23’ ഫെസ്റ്റിന് സമാപനം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകപരമായ പ്രവർത്തനം നടത്തുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘വർണ്ണച്ചിറകുകൾ 2022-23’ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക ശ്രദ്ധയും…

ജനുവരി 26ന് ജില്ലകളിൽ ലഹരിയില്ലാ തെരുവ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 18 തൊഴിൽ മേഖലകളിലേക്ക്

23 മുതൽ അപേക്ഷിക്കാം സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് 23 മുതൽ അപേക്ഷിക്കാം. ഇത്തവണ 18 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.നിർമ്മാണം, ചെത്ത്, മരംകയറ്റം,…

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ജില്ല, സബ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ,…