പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; 4 പേർക്ക് പരിക്ക്
പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് 4 പേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിൽ എംസി റോഡിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആശാൻതുണ്ടിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായി തകർന്നു.…