Category: KERALA

പൊന്മുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു

മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ബുധൻ മുതൽ അനിശ്‌ചിതകാലത്തേക്കാണ്‌ നിയന്ത്രണമെന്ന്‌ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താൽ വലിയ പിഴ നൽകണം: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം

ഒരു സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. വെയിറ്റിംഗ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ വരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, താത്കാലിക\ വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കോച്ചുകളിൽ കയറാൻ അനുവദിക്കില്ല, ടിക്കറ്റ് ഓൺലൈനായോ കൗണ്ടറിൽ നിന്നോ വാങ്ങിയാലും. കാത്തിരിപ്പ്…

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത് . തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളില്‍ ദീപം തെളിയിച്ച് ആഴിയില്‍…

സ്‌കൂള്‍ ഇടവേളകളില്‍ വ്യായാമം ഉറപ്പാക്കാന്‍ ഫിറ്റനെസ് ബെല്‍ സംവിധാനം

കേരള വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസന പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപിക്‌സ് മാതൃകയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മള്‍ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെല്‍ത്തി കിഡ്‌സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. സ്‌കൂള്‍…

വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്ക് കപ്പൽ എത്തുന്നു; മറീൻ അസർ പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. കൊളൊംബോയിൽ നിന്ന് മറീൻ അസർ എന്ന ഫീഡർ കപ്പലാണ് വിഴിഞ്ഞത്തേക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്.…

അഭിരുചികൾക്കനുസരിച്ചാണ് ഉന്നത പഠന കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടത് : എം എൽ എ . ഡോ.സുജിത്ത് വിജയൻ പിള്ള

അഭിരുചികൾക്കനുസരിച്ചാണ് ഉന്നത പഠന കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടതെന്ന് എം എൽ എ .ഡോ. സുജിത്ത് വിജയൻ പിള്ള.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കുന്ന മത്സ്യഫെഡിന്റെ “മികവ്” 2023-24 പദ്ധതി നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ…

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്സ് റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല) . 2024 ആഗസ്റ്റ്-06 ന് രാവിലെ…

കൊല്ലം ജില്ലയിൽ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലാബബോറട്ടറി വരുന്നു – മന്ത്രി ജെ.ചിഞ്ചുറാണി

ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും.…

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്: മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോക്ക് സ്വീകരണവും ട്രയൽ റണ്ണിന്റെ ഉദ്ഘാടനവും നടക്കുന്നത് ഇന്ന് രാവിലെ 10…

കേരള നോളജ് എക്കോണമി മിഷൻ യോഗം ചേർന്നു

കേരള നോളജ് എക്കോണമി മിഷൻ്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കു ന്നതിനായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സൗത്ത് സോണിലെ മുൻസിപ്പാലിറ്റി സെക്രട്ടറി, പ്ലാൻ ക്ലർക്ക്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ യോഗം തിരുവനന്തപുരം മുൻസിപ്പൽ ഹൗസിൽ ചേർന്നു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ…