Category: KERALA

ഉഗ്രശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കിണർ കാണാനില്ല

കോഴിക്കോട്: അതിശക്തമായ മഴയെ തുടർന്ന് കിണർ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് നിമിഷ നേരം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ…

ഹോൺ അടിച്ചതിന് തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് കാർ ഡ്രൈവർ

എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്താണ് കാര്‍ ഡ്രൈവറുടെ മർദിച്ചതെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ സൗജന്യമായി എംപാനൽഡ് ആശുപത്രികളിൽ ലഭ്യമാണ്

നിയമവിരുദ്ധ എൻറോൾമെന്റിൽ പങ്കെടുക്കരുത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഒരാണ്ട്

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് തികയുന്നു. കെ എസ് യു വിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന അദ്ധ്യക്ഷസ്ഥാനം വഹിച്ച് ഒരു തലമുറയെ ആവേശത്തോടെ നയിച്ചു. തുടർച്ചയായി അര നൂറ്റാണ്ടിലേറെ കാലം നിയമസഭാ സമാജികനായി പുതുപ്പള്ളിയെ പ്രതിനീധികരിച്ചു. രാവിലെ 10…

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ…

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 , നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024ന് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹ്യനീതി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫിസര്‍ക്കോ ഓഗസ്റ്റ് 30നു…

‘ഓണത്തിനൊരു മുറം പച്ചക്കറി’ എന്ന പേരിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം: ‘ഓണത്തിനൊരു മുറം പച്ചക്കറി’ എന്ന പേരിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ നടന്നു.വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്ദ്യോഗസ്ഥരുമെല്ലാം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.മൺചട്ടിയിലും…

നാലാം നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട…

ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം: ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ

തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു. ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ റെയില്‍വേ…

ഒഴുക്കിൽപെട്ടു, 79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ; മനക്കരുത്ത് കൊണ്ട് ജീവൻ തിരികെപിടിച്ചു

പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് നാട്ടുകാർ കരകവിഞ്ഞൊഴുകിയ തോട്ടിൽ നിന്ന് ചന്ദ്രമതിയെ…