Category: KERALA

കോളേജ് വിദ്യാര്‍ഥികള്‍ക്കായി കോര്‍ഡിനേഷന്‍ സെല്‍ ആരംഭിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളിലെ കോളേജ് വിദ്യാര്‍ഥികളുടെ പ്രശ്നപരിഹാരത്തിനും പുനരാധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോര്‍ഡിനേഷന്‍ സെല്‍ കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍, എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍ ഉള്‍പ്പെടെ ഉന്നത…

ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചു

ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം പ്രഖ്യാപിച്ചത്. ഇതോടെ…

രക്ഷാ ദൗത്യത്തില്‍ സേവനനിരതമായത് 500ലേറെ ആംബുലന്‍സുകള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാപ്പകല്‍ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി 500ലേറെ ആംബുലന്‍സുകള്‍. ദുരന്തവിവരങ്ങള്‍ പുറത്തുവന്നതു മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ. ദുരന്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ആംബുലന്‍സുകള്‍ കുതിച്ചുപാഞ്ഞു. അടുത്ത ഘട്ടത്തില്‍ മൃതദേഹങ്ങള്‍…

ജില്ലാതല റാഗിംഗ് പ്രതിരോധ കമ്മിറ്റി; ആലോചനാ യോഗം ചേര്‍ന്നു

ജില്ലയിലെ കോളേജുകളില്‍ റാഗിംഗ് പ്രതിരോധിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ആലോചനാ യോഗം ചേര്‍ന്നു. റാഗിംഗ് നടന്നാല്‍ പരാതിപ്പെടുന്നതിനുള്ള ബോധവല്‍ക്കരണവും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്മിറ്റി രൂപീകരിച്ച് നടപ്പാക്കും.വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും…

വിദ്യാർഥിനി ട്രെയിനിൽനിന്നുവീണ് മരിച്ചു

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്നുവീണ് മരിച്ചു. കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി (16)യാണ് മരിച്ചത്. വ്യാഴം രാവിലെ 6.10ന് വേണാട് എക്സ്പ്രസിലായിരുന്നു അപകടം. അച്ഛനമ്മമാർക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കു പോകവെ വർക്കല ഇടവ ഡീസന്റ്മുക്ക് ഭാഗത്ത്‌ എത്തിയപ്പോഴാണ് ട്രെയിനിൽനിന്നു വീണത്. ​​ കോട്ടയം…

ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി തമിഴ്നാട് സ്വദേശിനിയായ 13കാരി

തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകന്റെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് തുക സമാഹരിച്ചത്.…

കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു

ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൈത്തറി ദിനാഘോഷവും, മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. കൈത്തറി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും നെയ്ത്തുകാർക്കുള്ള കണ്ണട വിതരണവും വ്യവസായ, കയർ, നിയമ…

കെഎസ്ആര്‍ടിസി ഓണം സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ്

ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കും. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 23വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു…

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ…