Category: KERALA

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് റദ്ദാക്കും – ആര്‍.ടി.ഒ

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ ജില്ലയില്‍ നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്ത 135 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുന്നതുമായ ഓട്ടോറിക്ഷകളുടെ…

തുലാവര്‍ഷം: നാല്‌ ദിവസം കേരളത്തില്‍ ശക്തമായ മഴ

തെക്ക്കിഴക്കേ ഇന്ത്യയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായിഒക്ടോബർ 30 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ /…

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി…

ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്: മന്ത്രി വീണാ ജോർജ്

ഏതു ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറവയ്ക്കപ്പെടുകയാണ്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം. കേരളത്തിന്റെ യുവത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. നോ…

മെഡിക്കൽ കോളേജിൽ 90 ലക്ഷത്തിന്റെ പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ 10…

കരസേന റിക്രൂട്ട്മെന്റ് റാലി; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സന പാര്‍വീണിന്റെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്റ്റേഡിയത്തിലെ താമസസൗകര്യവും…

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി പതിനെട്ടാം വയസ്സിലാണ് വീരേന്ദ്ര കുമാറിന്റെ ജീവിത…

കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു.

കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും. ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം. നീരുറവ്…

നിയമസഭാ ലൈബ്രറി അംഗത്വം ഇനി മുതല്‍ പൊതുജനങ്ങൾക്കും

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.…