Category: KERALA

തൃശൂരിൻ്റെ വിജയം അനായാസമാക്കിയത് ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ്

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ പ്രകടനം. ലീഗിൽ വരുണിന്‍റെ ആദ്യ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുൺ തന്നെയാണ്…

സൈബർ കുറ്റകൃത്യങ്ങൾ തടയൽ: സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ…

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക…

തിരുവോണം ബംബര്‍; ഇതുവരെ വിറ്റത് 23ലക്ഷം ടിക്കറ്റുകള്‍

തിരുവോണം ബംബര്‍ വില്‍പന പൊടിപൊടിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്‍പനയില്‍ മുന്നില്‍ പാലക്കാട് ജില്ലയിലാണ്. 4 ലക്ഷം ടിക്കറ്റാണ് ജില്ലയില്‍ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്.തമിഴ്‌നാട്ടില്‍ നിന്നടക്കം…

കള്ളപ്പണവുമായി ട്രെയിനിൽ യാത്ര, കോട്ടയം സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കോട്ടയത്തേക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി. കോട്ടയം സ്വദേശി സബിൻ ജലീലാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലെ ജനറൽ കംപാർട്ടുമെന്റിലായിരുന്നു സബിൻ…

ചരിത്രം സൃഷ്ടിച്ച് ഗുരുവായൂരില്‍ ഞായറാഴ്ച 354 കല്യാണങ്ങള്‍, പുലര്‍ച്ചെ നാലുമുതല്‍ താലികെട്ട്

ഗുരുവായൂര്‍: കണ്ണന്റെ സന്നിധിയില്‍ ഞായറാഴ്ച നടക്കുന്ന കല്യാണങ്ങളുടെ എണ്ണം 354 ആയി. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതിനാല്‍ ഇനിയും കൂടാനാണ് സാധ്യത. ഗുരുവായൂരിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍. പുലര്‍ച്ചെ നാലുമുതല്‍ താലികെട്ട് ആരംഭിക്കും. നിലവില്‍ രാവിലെ അഞ്ചുമുതലാണ് കല്യാണങ്ങള്‍ ആരംഭിക്കാറ്.…

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാൻ സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.…

ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ…

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ തുടങ്ങി. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന സെപ്റ്റംബർ…

എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: മുറിയിൽ നിന്നും കണ്ടെടുത്തത് എം.ഡി.എം.എയും കഞ്ചാവും അടക്കം ലഹരിമരുന്ന്

കൊച്ചി: എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്‌സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം എം.ഡി.എം.എയും 54ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസാണ് ഇവരെ പിടികൂടിയത്.അപ്പാർട്ട്മെൻറിലെ…