Category: KERALA

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം ശംഖുമുഖത്ത്; സാഗരകന്യക ഗിന്നസ് ബുക്കിൽ

വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി…

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്.…

നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം

2022 ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദർശനം നവംബർ ഒന്നു മുതൽ ഏഴു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടത്തും. നവംബർ ഒന്നിന് രാവിലെ 10.30ന് നിയമസഭാ സ്പീക്കർ എ.എൻ.…

പുതിയ പി.എസ്.സി. ചെയർമാന്റെ സത്യപ്രതിജ്ഞ ഇന്ന് (30 ഒക്ടോബർ)

കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും.

കേരളീയം 2022 പുരസ്ക്കാരം ഷാഹിദ കമാലിന്

കേരളീയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. . കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളാ സാംസ്കാരിക പരിഷത്ത് കലാ -സാംസ്കാരിക-മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന കേരളീയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.ഷാഹിദാ കമാൽ(വനിതാ കമ്മീഷൻ അംഗം ),എം രഘുനാഥ്(സ്പെഷ്യൽ കറസ്പോണ്ടന്റ്ദേശാഭിമാനി) എൻ.സന്തോഷ്(പാറശാലലേഖകൻ, മാതൃഭൂമി)ശിവാകൈലാസ്…

അഭിമന്യു കേരളത്തിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് മൂരികിടാവ്

കേരള കന്നുകാലി വികസന ബോർഡിൻറെ (KLDB) മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ IVF ( IN VITRO FERTILIZATION) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വെച്ചൂർ മൂരി കിടാവിന്റെ ജനനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടയി. കേരളത്തിൻ്റെ അഭിമാനമായ തനതു ജനുസ്സ് ആണ് വെച്ചൂർ പശുക്കൾ.…

ഇരുപത് ഗോത്രവര്‍ഗ്ഗ വനിതികള്‍ക്ക് ഗാന്ധിഭവനില്‍ മാംഗല്യം

പത്തനാപുരം ഗാന്ധി ഭവന്റെ ആഭിമുഖ്യത്തിൽ ഗോത്ര സമുദായത്തിൽപ്പെട്ട ഇരുപത് യുവതികളുടെ വിവാഹം നടത്തുന്നു. നവംബർ 1 രാവിലെ 10.30 ന് പത്തനാപുരം ഗാന്ധിഭനിൽ നടക്കും ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ആദിവാസി യുവതികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തിക…

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് റദ്ദാക്കും – ആര്‍.ടി.ഒ

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ ജില്ലയില്‍ നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്ത 135 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുന്നതുമായ ഓട്ടോറിക്ഷകളുടെ…

തുലാവര്‍ഷം: നാല്‌ ദിവസം കേരളത്തില്‍ ശക്തമായ മഴ

തെക്ക്കിഴക്കേ ഇന്ത്യയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായിഒക്ടോബർ 30 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ /…

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി…

error: Content is protected !!