Category: KERALA

പരാതി അറിയിക്കാം 
വാട്‌സാപ്പിലൂടെ

മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നീ നിയമവിരുദ്ധ പ്രവർത്തനങ്ങളടക്കമുള്ള പരാതികൾ വാട്‌സാപ്പിലൂടെ അറിയിക്കാൻ സംവിധാനമൊരുക്കി ശുചിത്വമിഷൻ. പരാതികൾ വാട്‌സാപ്‌ സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനാണ്‌ പദ്ധതി. പദ്ധതി പ്രഖ്യാപനം സ്വച്ഛത ഹി സേവാ സംസ്ഥാനതല ഉദ്ഘടനത്തോട് അനുബന്ധിച്ച്‌ കൊല്ലം കോർപറേഷനിൽ…

ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാം

എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെ വൈ സി അപ്‌ഡേഷൻ 18ന് ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,…

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: നെഹ്റു ട്രോഫി മാതൃകയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 52 പള്ളിയോടങ്ങളും ഇത്തവണ ജലഘോഷയാത്രയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. രണ്ടു ബാച്ചുകൾ ആയി തരം തിരിച്ചാണ് മത്സരം നടത്തുന്നത്. കളക്ടർ രാവിലെ ഒന്പതരയോടെ പതാക ഉയർത്തുകയും…

എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്

തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്.കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ…

പൊലീസുദ്യോഗസ്ഥ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ അനിത നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം വീട്ടിലേയ്ക്ക് പോയി. ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ്…

5 മാസത്തിനിടെ 
4505 സംരംഭം

വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയിൽ 2024 ഏപ്രിൽ ഒന്നുമുതൽ ഇതുവരെ കൊല്ലം ജില്ലയില്‍ ആരംഭിച്ചത്‌ 4505 സംരംഭം. 329.81 കോടിയുടെ നിക്ഷേപം വഴി 9386 തൊഴിൽ ലഭിക്കും. 2024–-25ൽ 8400 സ്റ്റാർട്ടപ്പാണ്‌ ജില്ല ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ഇതുവരെയുള്ള രജിസ്‌ട്രേഷനിൽ രണ്ടാം സ്ഥാനത്താണ്‌…

എൻ എസ് ,കൊല്ലം ജില്ലയിലെ മികച്ച ആശുപത്രി

കൊല്ലം : ജില്ലയിലെ ടിബി പ്രതിരോധത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് തുടർച്ചയായി അഞ്ചാം തവണയും എൻ എസ് സഹകരണ ആശുപ്രതി അർഹമായി. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കേന്ദ്രസർക്കാരിന്റെ ക്ഷയരോഗ നിർമാർജന പദ്ധതി നടപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനയുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ജില്ലയിലെ…

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കണിയാപുരം സ്വദേശി…

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പൂക്കളുമായി ഒരു തിരുവോണം കൂടി, ഏവർക്കും ‘DAILYVOICE KADAKKAL’ ന്റെ പൊന്നോണാശംസകൾ

ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം.നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ്…

കുളത്തുപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശിയെ കാണാതായി

കല്ലടയാറിൽ കുളത്തുപ്പുഴ നെടുവണ്ണൂർ കടവിലാണ് കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശി 38വയസ്സുള്ള മുജീബിനെ കാണാതായത്.സുഹൃത്തുക്കളുമൊത്തു ഇന്ന് രാവിലെ 11 മണിയോടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴിക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ്സംഘത്തിൻ്റെ സ്‌കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽനടത്തിവരുകയാണ്.