Category: KERALA

കൃഷി വികസന പദ്ധതികളുമായി കടയ്ക്കൽ കർഷക ഉത്പാദക കമ്പനി

കടയ്ക്കൽ: കാർഷിക മേഖലയിലെ ഉൽപാദനം, വിപണനം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്ക് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപം നൽകി. കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിച്ച പദ്ധതി പ്രകാരം ഒരു ലക്ഷം ഫലവൃക്ഷങ്ങൾ വിതരണം ചെയ്യുന്ന ഫലശ്രീ…

കാൽ സ്ലാബിനടിയിൽപ്പെട്ട് കടയ്ക്കൽ, കോട്ടപ്പുറം സ്വദേശിയായ തൊഴിലാളിക്ക് പരിക്ക്

കടയ്ക്കൽ: ജോലിയ്ക്കിടെ കാൽ കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണത്തൊഴിലാളിക്കു പരിക്ക്. കോട്ടപ്പുറം അനുനിവാസിൽ രാജൻപിള്ള (50)യ്ക്കാണ് പരിക്കേറ്റത്. ടൗണിൽ അമ്പലം റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കിടെ തിങ്കൾ ഉച്ചയ്ക്കായിരുന്നു സംഭവം. അ​ഗ്നിരക്ഷാസേനയെത്തി സ്ലാബിന്റെ ഒരുഭാഗം മുറിച്ചുമാറ്റി പരിക്കേറ്റയാളെ പുറത്തെടുത്ത് കടയ്ക്കൽ…

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 24…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. സ്‌ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസുകാരനാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിത് . സ്വകാര്യ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം

മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം യാഥാർഥ്യമാകുന്നു. 9446 700 800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ…

ഭിന്നശേഷിക്കാരിൽ നിന്നും ബങ്കുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും കേരള സംസ്ഥാന പനയുൽപ്പന്ന തൊഴിലാളി വികസന കോർപ്പറേഷനും (കെൽപാം) സംയുക്തമായി ഭിന്നശേഷിക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ബങ്കുകൾ ആരംഭിച്ച് നൽകുന്നതിനുള്ള പദ്ധതിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 40 ശതമാനം ഭിന്നശേഷിത്വമുള്ള ഭിന്നശേഷിക്കാരിൽ…

മനംമയക്കും മലമേൽ കാഴ്ചകൾ

അഞ്ചൽ > പ്രകൃതിമനോഹാരിത കൊണ്ട് ആരെയും ആകർഷിക്കുന്ന മലമേല്‍ ടൂറിസം പ്രദേശം പാറകളാല്‍ സമ്പന്നമാണ്. ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ വില്ലേജിലാണ് നയന മനോഹര കാഴ്ചകള്‍ ഒരുക്കുന്ന ഈ ടൂറിസം പ്രദേശം. സമുദ്ര നിരപ്പിൽനിന്ന് 7000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്ത് എല്‍ഡിഎഫ്…

നട്ടെല്ലിലെ വളവ്‌ ശസ്ത്രക്രിയയിലൂടെ നിവർത്തി

52 വയസ്സുകാരിയുടെ നട്ടെല്ലിലെ അതിസങ്കീർണ വളവ്‌ നേരെയാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ മെഡിക്കൽ സംഘം. നിൽ‍ക്കാനോ നടക്കാനോ സാധിക്കാതെവന്ന ‘അപ്പർ തൊറാസിക് കൈഫോസ്‌കോളിയോസിസ്’ എന്ന രോഗാവസ്ഥയാണ് 14 മണിക്കൂർ നീണ്ടുനിന്ന ശസ്‌ത്രക്രിയയിലൂടെ പരിഹരിച്ചത്. അസ്വാഭാവികമാംവിധം അകത്തേക്കും വശത്തേക്കും നട്ടെല്ല് വളഞ്ഞുപോകുന്ന അപൂർവ രോഗാവസ്ഥയാണ്…

ജസ്റ്റിസ്‌ നിതിൻ ജാംദാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌

ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജ്‌ നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. ജൂലൈ 11ന് സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി…

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി കമറുദ്ദീൻ അന്തരിച്ചു

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടിൽ കമറുദ്ദീൻ (61 ) അന്തരിച്ചു. കബറടക്കം നടത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽലായിരുന്നു. ഏഴടി രണ്ടിഞ്ചാണ്‌ ഉയരം. മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ…