ഘര്‍ഷണം പരിശോധിക്കാൻ ട്രൈബോ ടെസ്റ്റര്‍ വികസിപ്പിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളേജ്

ഘര്‍ഷണം പരിശോധിക്കാൻ ട്രൈബോ ടെസ്റ്റര്‍ വികസിപ്പിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളേജ്

വസ്തുക്കളുടെ ഘര്‍ഷണസ്വഭാവം പരിശോധിക്കാന്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി) മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ഒന്നിലേറെ പ്രതലങ്ങള്‍ തമ്മിലുരസി നീങ്ങുന്നത് മിക്ക യന്ത്രങ്ങളിലുമുണ്ട്. റോട്ടറി സ്‌ലൈഡിങ്, ഗ്രൈന്‍ഡിങ്, പിസ്റ്റണ്‍, ബ്രേക്ക് ഡിസ്‌ക് തുടങ്ങിയവ ഉദാഹരണങ്ങള്‍. അങ്ങനെ…

കേരള സ്കൂൾ കലോത്സവത്തിന്‌ ഇന്ന് അരങ്ങുണരും

കലയുടെ ദേശമായ കോഴിക്കോട്ടെ 24 വേദികളിൽ 61–-ാമത് കേരള സ്കൂൾ കലോത്സവത്തിന്‌ ഇന്ന് അരങ്ങുണരും. അഞ്ചുനാൾ നീളുന്ന കലോത്സവത്തിന്റെ ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. 239 ഇനങ്ങളിലാണ്‌ മത്സരം.…

കേരളത്തിലെ ആദ്യത്തെ മദർ-ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു

കുഞ്ഞ് തീവ്രപരിചരണത്തിലായിരിക്കുമ്പോൾ ഒപ്പം അമ്മയും കൂടെയുണ്ടായാലോ?ആധുനിക വൈദ്യശാസ്ത്ര ലോകം നിർദേശിക്കുന്ന ഈ സംവിധാനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമിട്ടു.തീവ്രപരിചരണത്തിലുള്ള കുഞ്ഞിനൊപ്പം അമ്മയുടെ സാന്നിധ്യം പൂർണ സമയം ഉറപ്പാക്കുന്നതാണ് മദർ-ന്യൂ ബോൺ കെയർ യൂണിറ്റ്. സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായുള്ള…

പുതുവർഷ പുലരിയിൽ സംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 8 പേർ.

കോഴിക്കോട് കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്.ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച്…

പത്തനംതിട്ട ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ശിക്ഷണ…

നവീകരിച്ച പുത്തരിക്കണ്ടം മൈതാനം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുത്തരിക്കണ്ടം മൈതാനം നവീകരിച്ചത്. സാംസ്കാരിക തനിമ ചോർന്ന് പോകാതെ വാണിജ്യ വ്യാപാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ. നവീകരണത്തിന്റെ ഭാഗമായി 500 സീറ്റുകളുള്ള ഓപ്പൺ എയർ ആഡിറ്റോറിയം, നാലുകെട്ട് മാതൃകയിലുള്ള ആർട്ട് ഗാലറി,…

2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30,…

സംസ്ഥാന കേരളോത്സവം പാലക്കാടിന്‌ കിരീടം

സംസ്ഥാന കേരളോത്സവം കായികമേളയിൽ പാലക്കാടിന്‌ കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയിൽ 243പോയിന്റോടെയാണ്‌ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്‌. 149 പോയിന്റോടെ കോഴിക്കോട്‌ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന കേരളോത്സവ കലാമേളയിൽ നിന്നുള്ള…

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചു നൽകാൻ കെഎസ്ഇബി

സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് നൽകാൻ കെഎസ്ഇബി തീരുമാനം. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല നിർമിച്ച് പരിചയമുള്ള കെഎസ്ഇബിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുന്നതിനാണ് ഈ…