Category: KERALA

ആർ സി സിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം…

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേർന്നു വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജില്ലയിലെ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലസ്രോതസുകള്‍ എന്നിവ മാലിന്യമുക്തമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പുരോഗതി കൈവരിച്ചതായി ജില്ലാ വികസന സമിതി…

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അതുകൊണ്ടൊന്നും ഒരു നഷ്‌ടവും വരാനില്ല. നിർത്തില്ല എന്ന പിടിവാശികൾ വേണ്ടാ. ആരും നിങ്ങളുടെ പേരിൽ നടപടിയെടുക്കില്ല. അങ്ങനെ…

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന്

ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ കൊട്ടാരക്കര എൽ.ഐ.സി അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.…

ആളില്ലാത്ത വീടുനോക്കി മോഷണം, ലക്ഷ്യം ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം; പാലോടിൽ ആളില്ലാത്ത വീടുകൾ ലക്ഷ്യമാക്കി മോഷണം നടത്തി വന്നിരുന്ന മോഷണ സംഘം അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജു എന്നറിയപ്പെടുന്ന രാജേഷ് (42) ഭാര്യ ഉടുമ്പൻചോല സ്വദേശിനി രേഖ (33), നന്ദിയോട് സ്വദേശി റമോ എന്ന് വിളിക്കപ്പെടുന്ന അരുൺ (27),…

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച (ഒക്ടോബർ 1) പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാൻ്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും…

കൺട്രോൾ ആന്റ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു

കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോൺ, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ…

സ്‌കൂൾ കായികമേള ലോഗോ; മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ ‘തക്കുടു’

കേരള സ്‌കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും തിരുവനന്തപുരത്ത് നിർവഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ ‘തക്കുടു’ ആണ്.സവിശേഷ കഴിവുകൾ ഉള്ള കുട്ടികളേയും ഉൾപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഈ…

കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ ആദ്യ ബാച്ചിന് ലൈസന്‍സ് കൈമാറി

തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ലൈസൻസ് കരസ്ഥമാക്കിയവർക്ക് 25.09.2024-ൽ ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗതമന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാർ ലൈസൻസ് വിതരണം ചെയ്തു.…

ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ…