പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കാലാവസ്ഥയും…

മാലിന്യത്തിൽനിന്ന്‌ എട്ടു പവൻ ,ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ്മ സേനാംഗം

മാലിന്യത്തിൽനിന്ന് ലഭിച്ച എട്ടു പവൻ ആഭരണം ഉടമയ്‌ക്ക് നൽകി ഹരിതകർമസേനാംഗം. ദുരിതത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായത്‌ ഇടക്കൊച്ചി 16––ാം ഡിവിഷനിലെ ഹരിതകർമസേനാംഗം വത്സലയാണ്‌. 70 വയസ്സുള്ള വത്സല 17 വർഷമായി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിൽ ചെയ്യുകയാണ്‌. വീട്ടുകാർ ഭക്ഷണപദാർഥങ്ങളും പ്ലാസ്റ്റിക്കും…

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ച് രണ്ടു ബാങ്കിൽനിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ കൊട്ടിയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുല്ലിച്ചിറ സിംല മന്‍സിലില്‍ ശ്രുതി (30)യാണ് പിടിയിലായത്. കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍നിന്ന് 4,32,000 രൂപയും ഉമയനല്ലൂര്‍ സര്‍വീസ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ…

മകരവിളക്കിന് ഒരുങ്ങി സന്നിധാനം

ഭക്തജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകാന്‍ മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി ഇന്നാണ് മകരവിളക്ക്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.. മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി…

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് ഹരിത ബിൽ തിരഞ്ഞെടുക്കാം

കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പേപ്പർ ബില്ലിനു പകരം ഹരിത ബിൽ( എസ്എംഎസ് ബിൽ) തിരഞ്ഞെടുക്കാൻ അവസരം. വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ, ഒാൺലൈൻ പേയ്മെന്റ് ലിങ്ക് ആയ https://epay.kwa.kerala.gov.in/quickpay-ൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ, കടലാസ് രഹിത ബിൽ…

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫ്രീഡം വാൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു…

ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്

ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.…

കർണാടകയിൽ നിന്ന് എത്തിക്കുന്ന റാഗി ഒരു കിലോ പാക്കറ്റുകളാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിർത്തലാക്കിയ കേന്ദ്രം പകരം നൽകാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷൻകടകൾ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ…

കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർക്ക സെന്ററിന്റെ ഏഴാം നിലയിലാണു പുതിയ ഓഫിസ്. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.ഇ.ഒ. എം. രാധാകൃഷ്ണൻ, ബോർഡ് അംഗങ്ങൾ,…

എഴുത്തനുഭവങ്ങളുമായി ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലക പുസ്തക മേളയിൽ

മൂന്നാം ദിനം 10 പുസ്തകങ്ങളുടെ പ്രകാശനം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച മീറ്റ് ദി ഓതർ പരിപാടിയിൽ ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകയുമായി സുനീത ബാലകൃഷ്ണൻ സംസാരിച്ചു. മൂന്നാം ദിനം വിവിധ വേദികളിലായി 10 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.…