വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം

വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം

വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന മാരിടൈം ബോർഡിന് പത്തുകോടിയിലധികം…

മകരവിളക്ക് ഉത്സവം: ശബരിമല നട ജനുവരി 20ന് അടക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം

മാളികപ്പുറം ഗുരുതി 19ന് മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10 മണി…

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും

ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി പരമാവധി പേർക്കു തൊഴിൽ നൽകാനുള്ള…

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം

പൊങ്കാല മഹോത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെ ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി,…

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും, ജില്ലകളിൽ മന്ത്രിമാർ

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം…

നിയമ സഭാങ്കണത്തിലെ അക്ഷര സമ്മേളനത്തിന് പരിസമാപ്തി

പുസ്തകങ്ങൾക്കും വായന ലഹരിയാക്കിയവർക്കും തുറന്ന വേദിയൊരുക്കിയ പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം. ആർ ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമാപന ചടങ്ങ് പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു.…

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം

സമാപന സമ്മേളനം മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും * മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരിക്കും നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ നിർവഹിക്കും. നാളെ (15/01) വൈകുന്നേരം 4.30 ന് ആർ ശങ്കരനാരായണൻ…

കൊല്ലം ഭരണഘടനസാക്ഷര ജില്ല

രാജ്യത്തെ ആദ്യ ഭരണഘടനസാക്ഷര ജില്ലയെന്ന അപൂർവ്വ നേട്ടവുമായി കൊല്ലം.സി. കേശവൻ സ്മാരക ടൗൺഹാളിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയുടെ സമ്പൂർണ്ണ ഭരണഘടന സാക്ഷരപദവി പ്രഖ്യാപിച്ചത്. മതേതരമായി, സാഹോദര്യത്തോടെ, പൗരാവകാശങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം നയിക്കാൻ ഒരു ജനതയ്ക്ക് അവസരം നൽകുന്ന ഘട്ടമാണിതെന്ന്…

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു.

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ കെ അനന്തഗോപൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.