Category: KERALA

സന്നദ്ധപ്രവർത്തകൻ കമൽ മുഹമ്മദിന് അന്തർദേശീയ സാഹിത്യ അംഗീകാരം

സന്നദ്ധപ്രവർത്തകനും എഴുത്തുകാരനും ആയ കമൽ മുഹമ്മദിന് അന്തർദേശീയ അംഗീകാരം. അദ്ദേഹത്തെ ഏറ്റവും മികച്ച 10 ഇംഗ്ലീഷ് എഴുത്തുകാരായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ കമലിന്റെ ആദ്യ പുസ്തകമാണ് ഡേറിങ് പ്രിൻസ്. വിദേശികൾ അടക്കം മുന്നൂറിൽ പരം എഴുത്തുകാരിൽ നിന്നാണ് കമൽ മുഹമ്മദ്‌…

വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്‌സ് ആപ് സംവിധാനം

കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം നിലവിൽ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ്…

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്.…

ആട് വസന്ത നിർമാർജ്ജനയജ്ഞത്തിന് തുടക്കം

ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിർമ്മാർജ്ജന യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽകേന്ദ്രത്തിൽ നടന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.…

വാൽപ്പാറയിൽ പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക്‌ ദാരുണാന്ത്യം

വാൽപ്പാറയിൽ പുലിയുടെ ആക്രമണം. വാൽപ്പാറ കേരള തമിഴ്‌നാട്‌ അതിർത്തിയിലാണ്‌ ആറുവയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌. ജാർഖണ്ഡ്‌ സ്വദേശി അപ്‌സര ഖാത്തൂറാണ്‌ മരിച്ചത്‌. അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പുലി കുട്ടിയെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട്‌ കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട്‌ ചേർന്ന അതിർത്തിയിൽ കണ്ടെത്തി.

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ നാം ഓരോരുത്തരും സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ എൻ ദേവീദാസ് ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവുകള്‍ നേടിയാല്‍ സമയോചിത ഇടപെടലുകള്‍ക്ക് സഹായമാകും.സംസ്ഥാനതലത്തില്‍ ദുരന്തകളെ നിരീക്ഷിക്കാന്‍, പ്രവചിക്കാന്‍, മുന്നറിയിപ്പ് നല്‍കാന്‍, നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ട്.മുഴുവന്‍ ജില്ലകളിലും അടിയന്തര പ്രതികരണ…

ജില്ലാ പദ്ധതി: ആലോചനാ യോഗം ചേര്‍ന്നു

ജില്ലയുടെ സമഗ്രവികസനത്തിന് സഹായകമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുളള ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.പുതിയ കാലത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രവും പ്രായോഗികവുമായ രൂപരേഖയാണ് തയ്യാറാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു.വിവിധ വകുപ്പുകളുടെയും…

ജില്ലാതല പട്ടയമേള: 593 പേർ കൂടി ഭൂമിയുടെ അവകാശികളായി

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായും ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൊല്ലം ജില്ലാതല പട്ടയമേള ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.വർഷങ്ങളായി കടൽക്കരയിൽ താമസിക്കുന്നവർ കടൽ പുറമ്പോക്ക് ഭൂമിയിലാണ് ഉൾപ്പെട്ടിരുന്നത്.…

കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എം എൽ എ എം മുകേഷ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ…

തങ്കക്കട്ടി നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ടര കോടിയിലധികം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു: പ്രതി വലയില്‍

തൃശൂര്‍: അമ്മാടം സ്വദേശിയില്‍ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പകരം തങ്കക്കട്ടി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. കൊരട്ടി ചെറുവാളൂര്‍ സ്വദേശി തെക്കുംത്തല വീട്ടില്‍…