Category: KERALA

മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് ഫെബ്രുവരി 20 വരെ സമയം.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിങ്ങിൽ, ഹോം മസ്റ്ററിങ്ങിനായി അപേക്ഷ നൽകിയിരുന്നവരിൽ ഇതുവരെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക്…

ഗുരുഗോപിനാഥ് ദേശീയനാട്യ പുരസ്‌ക്കാരം 2022: അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു.

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ…

അളവ് തൂക്ക പരാതികൾ വെബ്സൈററ് വഴി നൽകാം

പൊതുജനങ്ങൾക്ക് അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ ‘സുതാര്യം’ മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടുമെന്നതിനാൽ പരാതികൾ https://lmd.kerala.gov.in/en/complaints എന്ന വെബ്സൈറ്റ് വഴിയോ [email protected], [email protected] ഇ-മെയിൽ അഡ്രസ്സ് വഴിയോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്…

ഫെബ്രുവരി 1 മുതല്‍ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത്‌ കാര്‍ഡ് നിര്‍ബന്ധം

എല്ലാ ഭക്ഷണ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് എടുക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത്…

ട്രാവൽ കാർഡ് ക്യാമ്പയിനുമായി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പയിന് മികച്ച പ്രതികരണം. പേരും മൊബൈൽ നമ്പറും ഒപ്പം 100 രൂപയും നൽകിയാൽ ട്രാവൽ കാർഡുകൾ കയ്യിൽ കിട്ടും. ടിക്കറ്റ് വാങ്ങുന്നതിന് പണം നൽകുന്നതിന് പകരമായി കാർഡുകൾ ഉപയോഗിക്കാം.…

ദ്രവീകൃത പ്രകൃതി വാതകം പദ്ധതി: കൊച്ചുവേളിയിലും ചേർത്തലയിലും ഗ്യാസ് സ്റ്റേഷനുകൾക്ക് തുടക്കം

വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കൊച്ചുവേളിയിലും ചേർത്തലയിലും സ്ഥാപിച്ച എൽ.സി.എൻ.ജി…

ഭിന്നശേഷി യുവതയ്ക്കായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കും

ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ഉൾപ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കായി…

ദേശീയ ബാലികാ ദിനാഘോഷം: 9 പുതിയ പദ്ധതികള്‍ക്ക് സാക്ഷാത്ക്കാരം

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം,…

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് പുരസ്‌കാരം നൽകും

ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇ.യിൽ ഓഫീസ് സംവിധാനം മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുന്നത് പരി​ഗണനയിൽ. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും.…

റേഷൻ കടകളിൽ അരി തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി

എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനായുള്ള ഫോൺ…

error: Content is protected !!