Category: KERALA

സ്പോർട്സ് സ്കൂൾ: ഫുട്ബോൾ സെലക്ഷൻ

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് മെയ് 3 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ മെയ് 3നും എറണാകുളം…

തിരുവനന്തപുരം ജില്ലയിലെ ആദ്യ സൂര്യകാന്തി പാടമൊരുക്കി കൊല്ലയില്‍ പഞ്ചായത്ത്

തമിഴ്നാട് സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൗന്ദര്യം വിടര്‍ത്തി നിന്നിരുന്ന സൂര്യകാന്തി പാടം ഇനി തിരുവനന്തപുരത്തും. സൂര്യകാന്തിയുടെ സുവര്‍ണ്ണപ്രഭ തിരുവനന്തപുരത്തെ മണ്ണിലും വിരിയിക്കാനുള്ള തയാറെടുപ്പിലാണ് പാറശാല മണ്ഡലത്തിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്. ഒന്നര ഏക്കര്‍ പാടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ ആദ്യ സൂര്യകാന്തി കൃഷി ഒരുക്കുന്നത്. ധനുവച്ചപുരം…

നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണം നടത്തുന്ന കേരള നിയമസഭ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് സ്പീക്കർ പറഞ്ഞു. സാമാജികർ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നത്…

108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ “കനിവ് –-108’ ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങൽ കോരാണി സ്വദേശിനിയാണ്‌ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ രാത്രി 11.30 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽനിന്നെത്തിയ…

നൈപുണ്യവികസനത്തിന് കരുത്തേകി കഴക്കൂട്ടത്ത് അസാപ് സ്‌കിൽ പാർക്ക്

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും അസാപ് കേരളയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ ഉദ്ഘാടനം ചെയ്തു. അസാപ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നൂതന തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ്…

പരാതി പരിഹാരത്തിന് തദ്ദേശ വകുപ്പിൽ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ

സമയബന്ധിതമായി സേവനം ലഭിക്കൽ പൗരന്റെ അവകാശം: മന്ത്രി എം.ബി രാജേഷ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ നിലവിൽ വന്നു. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട വകുപ്പായതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. പക്ഷേ, അവ അതാത് തലങ്ങളിൽ…

സംസ്ഥാനത്ത് ഏപ്രിൽ 27, 28 റേഷൻ കടകൾക്ക് അവധി; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ

റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ,…

പ്രൈഡ് പദ്ധതി:  ത്രിദിന പരിശീലന പരിപാടി 27 മുതൽ

സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടി ഏപ്രില്‍ 27 ന് ആരംഭിക്കും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം…

നിയമസഭാദിനാചരണം: പൊതുജനങ്ങൾക്ക് നിയമസഭാ ഹാൾ, മ്യൂസിയം സന്ദർശിക്കാം

ഏപ്രിൽ 27 നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും. നിയമസഭാദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ…

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത; കിളിമാനൂർ ബ്ലോക്കിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം യാഥാർത്ഥ്യമാകും. പഴയ കുന്നുമ്മൽ, പള്ളിക്കൽ…

error: Content is protected !!