Category: KERALA

എം. ഡി. എം. എ കേരളത്തിലെത്തിയ്ക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

മാരക ലഹരി മരുന്നായ എം.ഡി എം.എ കേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ചരുവിള വീട്ടിൽ അൽ ആമീൻ (26) ആണ് അറസ്റ്റിലായത്.ഇയാൾ ലഹരിവസ്തുക്കൾ പതിവായി വിൽപ്പനയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖിൽ കൃഷ്ണനെ…

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ…

കെ-ടെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം

2023 മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം മെയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദമായ പരീക്ഷാ സമയക്രമം ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

മലയാളത്തിൽ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമസഭാ സമിതിക്ക് പരാതി നൽകാം

പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രേഖകൾ മലയാളത്തിലായിരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ അവ മറ്റു ഭാഷകളിൽ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ കേരള നിയമസഭ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമർപ്പിക്കാം. ചെയർമാൻ/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്,…

ശിശുക്ഷേമ സമിതിക്ക് വാഹനം സമ്മാനിച്ച് യൂസഫലി

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്ക്‌ വാഹനം വാങ്ങി നൽകി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലി. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽനടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മന്ത്രി വീണാ ജോർജിന്…

സ്‌നേഹയാനം പദ്ധതി: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് 25 ഇ-ഓട്ടോകൾ വിതരണം ചെയ്തു.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ”സ്‌നേഹയാനം’ പദ്ധതിയിലുൾപ്പെടുത്തി 25ഇ-ഓട്ടോകൾ മന്ത്രി ആർ ബിന്ദു വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ മക്കൾക്ക് മുഴുവൻ സമയവും കൂട്ടിരിക്കുന്നതിനാൽ മറ്റു ജോലികൾക്ക് പോകാൻ സാധിക്കാത്ത അമ്മമാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പിക്കുന്ന പദ്ധതിയാണ്…

ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ 11.28 ലക്ഷം വനിതകൾ അംഗങ്ങളായി

കുറഞ്ഞ പ്രീമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ജീവൻ ദീപം ഒരുമ പദ്ധതിയിൽ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം (59298), കൊല്ലം (88677), പത്തനംതിട്ട (32896),…

കുടുംബശ്രീ യൂട്യൂബ് മില്യൺ പ്ലസ് കാമ്പയിൻ ആരംഭിക്കുന്നു

കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തിൽ…

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് മെയ് 30ന്

ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഏപ്രിൽ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

error: Content is protected !!