Category: KERALA

ഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം; അപേക്ഷ ജൂൺ 2 മുതൽ 9 വരെ

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.…

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും

അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു, രക്ഷകരായി ”കനിവ് 108″ ജീവനക്കാർ

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി ‘കനിവ് 108’ ജീവനക്കാർ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ജംഗ്ഷന് സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ ആണ് ഞായർ വൈകിട്ട് മൂന്നിന് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ…

വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ, ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. കഴിഞ്ഞ മൂന്നു…

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന്

ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി. ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ-പരിപാടി മെയ് 30 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ – പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും…

അങ്കണവാടി പ്രവേശനോത്സവം ഇന്ന്

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ…

ലഹരി ഗുളികകളും, കഞ്ചാവുമായി സഹോദരങ്ങൾ മെഡിക്കൽ കോളേജ് പോലീസ് പിടിയിൽ

ലഹരി ഗുളികകളും, അരക്കിലോ കഞ്ചാവുമായി സഹോദരങ്ങളേ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശികളായ ജോൺ കിരൺ (32),കിരൺ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ലഹരി ഗുളികകളും, കഞ്ചാവും സൂക്ഷിച്ചു വില്പന നടത്തുന്നുവെന്ന പരാതിയുടെ…

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 മാർച്ചിലെ പരീക്ഷക്ക് D പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ ഒരു…

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ…

അഞ്ചാമത് റെഡ് ടീം സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി: റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും.…

error: Content is protected !!