Category: KERALA

കേരളത്തില്‍ ബലിപെരുന്നാള്‍ 29 ന്

ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി, നായിബ് ഖാസി കെ.കെ സുലൈമാന്‍ മൗലവി,…

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; കുഞ്ഞ് മരിച്ചു

പത്തു ദിവസം പ്രായമായ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസിന്റെ മകനാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഷോണി. സഹോദരങ്ങൾ: സിയോണ, സൈനോര.

വിവാഹവേദിയില്‍ നിന്ന് പൊലീസ് കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്

വിവാഹത്തിന് തൊട്ടുമുന്‍പ് പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിലുള്ള വിവാഹമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. അല്‍ഫിയ കാമുകനായ അഖിലിനെ വിവാഹം കഴിക്കുന്നതിനായാണ്…

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്. കുട്ടികളെ…

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ…

കീം 2023: പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി…

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20…

വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി ‘ഹെൽത്തി കിഡ്സ്’ പദ്ധതി

കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ‘ഹെൽത്തി കിഡ്സ്’. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തിൽ ഹെൽത്തി കിഡ്സിനെ സ്‌പോർട്‌സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം പ്രൈമറി തലത്തിൽ കായികം പാഠ്യപദ്ധതിയിൽ…

16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടേയും കൊറിയർ എത്തിക്കും; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

പുതിയ പദ്ധതികളിലൂടെ നഷ്ടത്തിന്റെ കണക്ക് പഴങ്കതയാക്കിക്കൊണ്ട് മുന്നോട്ടുകുതിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി എല്ലാ ജില്ലകളിലും വിജയകരമായി തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മറ്റൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകായണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം ആണ് യാഥാർഥ്യമാകുന്നത്. നവീനവും…

error: Content is protected !!