Category: KADAKKAL NEWS

വന്യ മൃഗങ്ങളുടെ ശല്യത്താൽ കൃഷി നശിച്ച ഒരു കർഷകന്റെ വേറിട്ട പ്രതിഷേധം

കടയ്ക്കൽ ഇളമ്പഴന്നൂർ ഏലയിൽ കൃഷി ഇറക്കിയ ഷജി ശാന്തിനികേതനാണ് ഈ ഒറ്റയാൻ പ്രതിഷേധം നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തിറക്കിയ ഏകദേശം 75 സെന്റ് നിലമാണ് പൂർണ്ണമായും പന്നി നശിപ്പിച്ചത്.”പന്നിയെ സംരക്ഷിക്കൂ കർഷകരെ കൊല്ലൂ” എന്ന പ്ലാക്കാർഡ് പിടിച്ചാണ് ഷജീർ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ തുടക്കമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ ഫുട്‌ബോൾ കിക്ക് ഓഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ…

ചിതറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്, ഗൈഡ് യുണിറ്റുകളുടെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി.

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാഥേയം പദ്ധതിയുടെ ഭാഗമായി എൻ. എസ്. സിന്റെയും ഗൈഡിന്റേയും നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോർ വിതരണം നടത്തി. സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും പൊതിച്ചോറുകൾ തയ്യാറാക്കി നൽകുകയായിരുന്നു, ഏകദേശം…

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി 100ഹെക്ടർ സ്ഥലത്ത് കേരഗ്രാമം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. കടക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തെങ്ങുകൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ തെങ്ങിന് തടം ഒരുക്കൽ, വളപ്രയോഗം, കീടരോഗ നിയന്ത്രണം, തെങ്ങുകയറ്റ…

അപർണ്ണയ്ക്ക് ഈട്ടി മൂട്ടിൽ ബ്രദേഴ്സിന്റെ കാരുണ്യ സ്പർശം

ഗുരുതര കരൾരോഗം ബാധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന BSC നഴ്സിംഗ് വിദ്യാർത്ഥിനി അപർണ്ണ (21)ക്ക് ഈട്ടിമൂട്ടിൽ ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളും, ട്രസ്റ്റ്‌ അംഗം സലീമിന്റെ ഉടമസ്ഥതയിലുള്ള YS ട്രാവൽസിന്റെ ഒരു ദിവസത്തെ കളക്ഷൻ തുകയും, കൂടാതെ നല്ലവരായ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM വിതരണോദ്‌ഘാടനം മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഇനി ATM കാർഡ് സംവിധാനത്തിലേക്ക് ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ സ്വാഗതം പറഞ്ഞു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM…

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ സ്വീകരണം നൽകി

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ ഗംഭീര സ്വീകരണം നൽകി. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 6 ന് കാസർഗോഡ് നിന്നും ആരംഭിച്ച ജാഥയ്ക്ക് നിലമേൽ ജംഗ്ഷനിൽ വച്ചാണ് സ്വീകരണം നൽകിയത്, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ…

ചടയമംഗലം മണ്ഡല വികസനത്തിന്‌ 2.56 കോടി അനുവദിച്ചു.

ചടയമംഗലം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 2.56 കോടി രൂപ അനുവദിച്ചു.ചിതറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ചു. ആയതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക്‌ BLS ആംബുലൻസ് വാങ്ങാൻ…

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഇട്ടിവ സ്വദേശിനിയായ പട്ടിക ജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിൽഗിരി സ്വദേശി വിനോദ് ആണ് അറസ്റ്റിലായത് നവംബർ 8 ന് രാവിലെ ഏകദേശം 9 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു മാതാവില്ലാത്ത കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസം.രാവിലെ അമ്മുമ്മ തൊഴിലുറപ്പിന് പോയപ്പോഴാണ് പ്രതിയായ വിനോദ്…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവം19,20,26,27 തീയതികളിൽ, സംഘാടക സമിതിയായി

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം കേരളോത്സവങ്ങൾ വീണ്ടും സജീവമാകുകയാണ്കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും നടക്കുകയാണ്. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവ നടത്തിപ്പിലേക്കായി വിപുലമായ സംഘാടക സമിതിയായി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം…