Category: KADAKKAL NEWS

ശങ്കരപുരം കലിങ്ക് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

കടയ്ക്കല്‍,അഞ്ചല്‍ PWD റോഡില്‍ ശങ്കരപുരത്ത് നിര്‍മ്മിച്ച കലുങ്കിന്‍റെ ഉത്ഘാടനം ഇട്ടിവ ബ്ളോക്ക് മെമ്പര്‍ എ.നൗഷാദ് നിര്‍വഹിച്ചു.ഇട്ടിവ പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,കോട്ടുക്കല്‍ വാര്‍ഡ് മെമ്പര്‍ അഡ്വഃഎ.നിഷാദ് റഹ്മാന്‍,ഫില്‍ഗിരി വാര്‍ഡ് മെമ്പര്‍ ശ്രീദേവിഎന്നിവര്‍ സന്നിഹിതരായി.

തൊഴിലുറപ്പ് തൊഴിലാളി ചക്ക വീണു മരിച്ചു.

ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ…

ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി

ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം .ചടയമംഗലം ബ്ലോക്കിന്. 815 പോയിന്റോടെയാണ് ചടയമംഗലം ചാമ്പ്യന്മാരായത്.തുടർച്ചയായി ആറാം തവണയാണ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓവർ ഓൾ ചാമ്പ്യൻമാർ ആകുന്നത്. കൊല്ലം ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി.164…

നിലമേൽ ടർഫ് സ്റ്റേഡിയത്തിനായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 70 ലക്ഷം രൂപ.

മലയോര കായിക പാരമ്പര്യത്തിന്​ പുത്തനുണർവായി നിലമേലിൽ ടർഫ് സ്റ്റേഡിയം.ടർഫ് സ്റ്റേഡിയത്തിനായി 70 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ വകയിരുത്തി. നാടിന്റെ കായിക വളർച്ചയ്ക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ ലോക നിലവാരത്തിൽ നിർമ്മക്കുന്ന ഇത്തരം ടർഫ് സ്റ്റേടിയങ്ങൾക്ക് കഴിയും. കായിക പാരമ്പര്യമുള്ള നിലമേലിന്ഇതൊരു…

കടയ്ക്കലിൽ ബൈക്കിൽ വന്ന രണ്ട് യുവാക്കൾ വായോധികയുടെ രണ്ടര പവന്റെ മാല കവർന്നു.

കടയ്ക്കൽ സ്റ്റേഡിയം ഏറ്റിൻകടവിൽ റോഡിൽ വച്ചാണ് സംഭവം. കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് പുറകുവശത്തുകൂടിയുള്ള റോഡിൽ കൂടി നടന്ന് പോകുകയായിരുന്ന ആൽത്തറമൂട് സ്വദേശിനിയുടെ രണ്ടര പവൻ വരുന്ന മലയാണ് പൊട്ടിച്ചത്. ഇവരുടെ പിറകെ നടന്നുവന്ന ഒരു യുവാവ് മാല പൊട്ടിച്ചെടുക്കുകയും, പിറകെ വന്ന…

തെരുവ് നായ ആടിനെ കടിച്ചുകൊന്നു.

തെരുവ് നായയുടെ ആക്രമണത്തിൽ കടയ്ക്കൽ വച്ചീക്കോണം രഞ്ജു ഭവനിൽ രവീന്ദ്രന്റെ ആടാണ് ചത്തത്, തൊട്ടടുത്ത വീട്ടിലെ മധുസൂദനൻ ലീന മന്ദിരം എന്ന വ്യക്തിയുടെ ആടിനെയും ആക്രമിച്ചു, നിരന്തരമായി ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം പതിവാണെന് നാട്ടുകാർ പറഞ്ഞു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് മുടങ്ങി
ബന്ധുക്കൾ പ്രതിഷേധിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗികളും, ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു.ഇന്ന് വൈകുന്നേരം മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഗർഭിണികളായവർ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.സ്കാനിംഗിന് ചുമതലപ്പെട്ട ഡോക്ടർ വരുകയും കുറച്ച് രോഗികളെ സ്കാൻ ചെയ്തിട്ട് പോകുകയായിരുന്നു.ഏറെ നേരം കാത്തിരുന്ന രോഗികൾ അന്വേഷിച്ചപ്പോൾ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 10-12-2022 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു. ബാങ്കിന്റെ 2921-22 വർഷത്തെ…

ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ശീയപാത കൈനാട്ടിയിലെ ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് പരിക്കേറ്റ റിട്ട. അധ്യാപിക മരിച്ചു. ഒഞ്ചിയം പടിഞ്ഞാറെ പുനത്തില്‍ (നെല്ലാച്ചേരി കാറ്റാടിമ്മല്‍) ലീലയാണ് (64) മരിച്ചത്. ഓർക്കാട്ടേരി എൽപി സ്കൂൾ അധ്യാപികയായിരുന്നു. വെള്ളി രാത്രി വീട്ടിൽ നിന്ന് വീണു പരിക്കേറ്റതിനെ തുടർന്നു ഭര്‍ത്താവ് കുമാരനൊപ്പം…

സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് ഒന്നാം സ്ഥാനം കടയ്ക്കൽ GVHSS ലെ രാഗേന്ദുവിന്

പാലക്കാട് ഷോർണൂരിൽ വച്ച് നടന്ന HS വിഭാഗം സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ GVHSS വിദ്യാർത്ഥിനി രാഗേന്ദു.സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് മത്സരത്തിലും രാഗേന്ദുവിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു