Category: KADAKKAL NEWS

ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ കമ്മിറ്റി ജിയോ കമ്പനിയുടെ സഹകരണത്തോടെ ഒരു കുട്ടിയ്ക്ക് സ്മാർട്ട്‌ ഫോൺ നൽകി.

ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ കമ്മിറ്റി കടയ്ക്കൽ ജിയോ മാർട്ടിന്റെ സഹകരണത്തോടെ ഒരു കുട്ടിയ്ക്ക് സ്മാർട്ട്‌ ഫോൺ നൽകി.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ കടയ്ക്കൽ സ്വദേശിയായ സ്വന്തമായി സ്മാർട്ട്‌ഫോൺ ഇല്ലാത്ത കുട്ടിക്ക് ഫോൺ കൈമാറി. ഷോപ്സ് യൂണിയൻ ഏരിയ…

കടയ്ക്കലിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റെയും നേതൃത്വത്തിൽ കടയ്ക്കലിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും, കർഷക ഗ്രാമ സഭയുടെയും ഉത്ഘാടനം 06/07/2023 രാവിലെ 10 മണിക്ക് ബഹു കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ,കൃഷി ഓഫിസർ ശ്രീജിത്ത്‌…

കടയ്ക്കൽ ഗവ UPS മുഖപത്രം ‘സ്പന്ദനം’ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു.

കുട്ടികൾക്കായി കവിതയുടെ വസന്തമൊരുക്കി കേരളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട. കടയ്ക്കൽ ഗവ യുപി എസി ന് ഇനി സ്വന്തമായി മുഖപത്രം. “സ്പന്ദനം” എന്ന് പേരിട്ടിരിക്കുന്ന പത്രത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ…

ഇട്ടിവ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിക്കുന്നു.

2023 വർഷത്തെ കർഷക സഭയും ഞാറ്റുവേല ചന്തയും ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇട്ടിവ കൃഷി ഭവൻ ഹാളിൽ വച്ച് 07/07/2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇട്ടിവ ഗ്രാമ പഞ്ചായാത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ബി.ഗിരിജമ്മ അവർകളുടെ…

കടയ്ക്കൽ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമ സഭയും

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റെയും നേതൃത്വത്തിൽകടയ്ക്കൽ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമ സഭയും 06/07/2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നു.ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം 06/07/2023 രാവിലെ 10 മണിക്ക് ബഹു കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ…

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം 2023 ജൂൺ 2 ഞായറാഴ്ച 5 മണിയ്ക്ക് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആൽത്തറമൂട് മേഖലയിൽ ഇക്കഴിഞ്ഞ SSLC, PLUS 2,പരീക്ഷകളിലും, സ്കൂൾ, യൂണിവേഴ്സിറ്റി…

ഗഞ്ചാവ് വേട്ടയ്ക്കിടെ കടയ്ക്കൽ എസ് ഐ ജ്യോതിഷിനും , സിവിൽ പോലീസ് ഉദ്യോഗസ്ഥനും അടിയേറ്റു.

പുലർച്ചെ കടയ്ക്കൽ പുനയത്ത് ഗഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തിയ എസ് ഐ യും സംഘവും ഒന്നര കിലോ ഗഞ്ചാവുമായി അനക്കുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ അറസ്റ്റ് ചെയ്തു. ഗഞ്ചാവ് പിടികൂടിയ ചിതറ സ്വദേശി സജി…

L&H പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ്- കോ- ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന തലത്തിൽ മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സഹകരണസംഘത്തിനുള്ള അവാർഡ് ലൈവ് സ്റ്റോക്ക് ആൻഡ് ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ്കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്. രാജേന്ദ്രൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ…

മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന അവാർഡ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി

സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കിനുള്ള സംസ്ഥാന അവാർഡ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ വി മിഥുൻ, സെക്രട്ടറി പി അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,…

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വീട്ടിൽ കൊണ്ടുപോയ മൃതദേഹം മാറി

കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വാച്ചീക്കോണം ജംഗ്ഷന് സമീപം താമസിക്കുന്ന വാമദേവൻ എന്ന ആളുടെ മൃതദ്ദേഹമാണ് മാറിയത്. ബന്ധുക്കൾ രാവിലെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിൽ എത്തിയതിന് ശേഷമാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് മനസ്സിലായത്. ഉടൻ കടയ്ക്കൽ ആശുപത്രിയിൽ എത്തി വാമദേവന്റെ മൃതദേഹം…