കടയ്ക്കൽ GVHSS ൽ കുഞ്ഞ് കൈകളിൽ കോഴികുഞ്ഞ് വിതരണോദ്‌ഘാടനം

കടയ്ക്കൽ GVHSS ൽ കുഞ്ഞ് കൈകളിൽ കോഴികുഞ്ഞ് വിതരണോദ്‌ഘാടനം

2024 ഫെബ്രുവരി 2 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു., കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ എം ഡി ഡോ പി സെൽവകുമാർ…

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു

കുമ്മിൾ സമന്വയ ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2023-ലെപ്രൊഫ:കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാപുരസ്കാരം മലയാളത്തിൻ്റെ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന് പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ:സി.ഉണ്ണികൃഷ്ണൻ സമ്മാനിച്ചു. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്…

കഠിന വേർപാടിലും ഇമാമിന്റെ ആഗ്രഹം സഫലീകരിച്ച് പള്ളി ഭരണസമിതി.

അന്തരിച്ച കടയ്ക്കൽ തേക്കിൽ ജമാഅത്ത് ഇമാം ഷാജഹാൻ മൗലവിയുടെ അന്ത്യാഭിലാഷം നിറവേറ്റി പള്ളി ഭരണസമിതി.നീണ്ട 27 വർഷം ജമാഅത്ത് ഇമാമായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു തന്നെ ഇവിടെ തന്നെ കബറടക്കണമെന്നത്. ആന്തരികാവയവങ്ങൾക്ക് കടുത്ത രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ രണ്ടു…

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികൾ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലെറ്റുകൾ, പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് എന്നിവയുടെ ഉദ്ഘാടനം ബഹു. മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടയമംഗലം എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 12.25…

‘അംബേദ്‌കർ ഗ്രാമം’ പദ്ധതി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പുനയം കോളനി സമഗ്ര വികസനം നിർമ്മാണോദ്‌ഘാടനം

‘അംബേദ്‌കർ ഗ്രാമം’ പദ്ധതി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പുനയം കോളനി സമഗ്ര വികസനം നിർമ്മാണോദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു 31-01-2024 വൈകുന്നേരം 4 മണിയ്ക്ക് പുനയം കോളനിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അധ്യക്ഷയായിരുന്നു, കടയ്ക്കൽ പഞ്ചായത്ത്‌…

രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

കുട്ടികളുടെ ആധാർ, പാൻകാർഡ്, ATM, ബാങ്ക് തുണ്ടുകൾ എന്നിവ അടങ്ങുന്ന പേഴ്സ് ഇന്നലെ സ്റ്റേഡിയം, അഞ്ചു മുക്ക്,ചിങ്ങേലി യാത്ര മദ്ധ്യേ നഷ്ടം ആയി, കണ്ടു കിട്ടുന്നവർ ദയവായി 8593823916 എന്ന നമ്പറിൽ അറിയിക്കാൻ അപേക്ഷിക്കുന്നുആധാറിലെ അഡ്രസ്, അഭിനവ്.. കല്ലുവിള പുത്തൻ വീട്,…

ഇട്ടിവ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വാങ്ങി നൽകി

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വാങ്ങി നൽകി.പദ്ധതി ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത നിർവ്വഹിച്ചു.

ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകൾക്ക് 6 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങി നൽകി.

ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് പഞ്ചായത്തിലെ സർക്കാർ എൽ പി, യു പി സ്‌കൂളുകൾക്ക് ഫർണിച്ചർ വാങ്ങിനൽകി. 2024 ജനുവരി 30 രാവിലെ 11 മണിയ്ക്ക് കീഴ്തോണി എൽ…

നിലമേൽ കണ്ണങ്കോട് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലോറി ഡ്രൈവറെ മന്ത്രി ചിഞ്ചുറാണി ഇടപെട്ട് പോലീസിനെ ഏൽപ്പിച്ചു.

നിലമേൽ കണ്ണങ്കോട് മദ്യപിച്ച് വാഹനം ഓടിച്ച് കടകളിലും വൈദ്യുത പോസ്റ്റിലും മറ്റു വാഹനങ്ങളിലും ഇടിപ്പിച്ച് നിയന്ത്രണം വിട്ട ചരക്കു ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു. കടയ്ക്കലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച…

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി;സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കടയ്ക്കല്‍: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മടവൂര്‍ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വര്‍ക്കലയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. രാത്രി ഏറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താതിനെ…