വീട് വെയ്ക്കാൻ 4 സെന്റ് ചോദിച്ച നിരാലംബരായ കുടുംബത്തിന്‌ 8 സെന്റ് സൗജന്യമായി നൽകി കടയ്ക്കലിലെ വ്യാപാരി അഡ്വ ജയചന്ദ്രൻ പിള്ള(പള്ളിയമ്പലം)

വീട് വെയ്ക്കാൻ 4 സെന്റ് ചോദിച്ച നിരാലംബരായ കുടുംബത്തിന്‌ 8 സെന്റ് സൗജന്യമായി നൽകി കടയ്ക്കലിലെ വ്യാപാരി അഡ്വ ജയചന്ദ്രൻ പിള്ള(പള്ളിയമ്പലം)

കടയ്ക്കൽ പട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്.കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട്…

രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു

പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയായി “ചിത്രാങ്കണം 2024” രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാന ദാനവും പ്രശസ്ത മജീഷ്യൻ ഡാരിയസ് നിർവ്വഹിച്ചു. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ്…

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം .കുമ്മിൾ ഗ്രാമ പഞ്ചായത്ത് മേഖലയിൽ SSLC, +2 ഫുൾ A+ വാങ്ങിയ കുട്ടികളെ ആദരിക്കുന്ന പഞ്ചായത്തിൻ്റെ പ്രതിഭാസംഗമം പരിപാടി 16/5/2024 വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് കുമ്മിൾ B.S ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.

പ്ലസ്‌ ടു പരീക്ഷയിൽ 1200 മാർക്ക് വാങ്ങിയ കുട്ടികളെ മന്ത്രി ജെ ചിഞ്ചുറാണി അനുമോദിച്ചു.

ചടയമംഗലം നിയോജക മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 1200/1200 മാർക്ക് കരസ്ഥമാക്കിയ ആർച്ച എ.ആർ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), നൂർജഹാൻ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), ശ്രേയ. ആർ (ഹുമാനിറ്റീസ് GVHSS കടയ്ക്കൽ), ഗൗരി എസ്.എസ് (ബയോളജി സയൻസ് GHSS കുമ്മിൾ)…

“ചിത്രാങ്കണം” കുട്ടികളുടെ ചിത്ര പ്രദർശനം മെയ്‌ 14,15 തീയതികളിൽ കുമ്മിൾ GHSS ൽ

പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയൊരുക്കി “ചിത്രാങ്കണം 2024” മെയ്‌ 14 ന് കുമ്മിൾ GHSS ൽ നടക്കുന്ന പ്രദർശനം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് ഉദ്ഘാടനം ചെയ്യും. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ,…

കടയ്ക്കലമ്മയുടെ തിരുമുറ്റത്ത് പടയണിയ്ക്ക് ചുവടുവയ്ക്കാൻ ഇനി കുറുംബ അമ്മ ഇനിയില്ല

കടയ്ക്കൽ പന്തളം മുക്ക് വാലുപച്ചയിൽ ചരുവിള പുത്തൻവീട്ടിൽ കുറുംബ (102) അന്തരിച്ചു. കടയ്ക്കമ്മയുടെ ഇഷ്ട വഴിപാടായ പടയണി പാട്ടിന് ഒപ്പം ചുവടുവയ്ക്കാൻ കുറുമ്പ അമ്മ ഇനിയില്ല. വർഷങ്ങളായി പീടിക മുറ്റത്ത് പടയണി നടത്തിയിരുന്നത് കുറമ്പയും, കുടുംബവുമായിരുന്നു. തലമുറകളായി ലഭിച്ച ഭാഗ്യം കുറുമ്പയും…

ജില്ലാതല റോബോട്ടിക് മേളയിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലാതല റോബോട്ടിക് മേള യിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2024 മെയ്‌ 4 ന് പുത്തൂർ GHSS ൽ വച്ച് SSK സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് മേളയിലാണ് ചടയമംഗലം സബ് ജില്ലയിൽ നിന്ന് പങ്കെടുത്ത കടയ്ക്കൽ GVHSS ലെ…

ഐരക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ ചിതറ പഞ്ചായത്ത്‌ ഹരിതകർമ്മ സേനാംഗം മരിച്ചു.

കൊല്ലം ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം.ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്.ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദേശീയ പുരസ്കാര നിറവിൽ കുമ്മിള്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി

ആയുർവേദ ചികിത്സാ രംഗത്തെ സമഗ്ര ഇടപെടലിന് ദേശീയ അംഗീകാരം ലഭിച്ച കുമ്മിള്‍ ആയുര്‍വ്വേദ ആശുപത്രി ദേശീയ നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി ആശുപത്രിയുടെ മുഖഛായ തന്നെ മാറിയതോടെ ആശുപത്രിയുടെ സേവനം തേടി സമീപ ജില്ലകളിൽ നിന്നടക്കം രോഗികളുടെ വലിയ…

ശങ്കർനഗർ എല്ലുകാട് കോളനിയ്ക്ക് സമീപം ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ : ശങ്കർനഗർ എല്ലുകാട് കോളനിയ്ക്ക് സമീപം അല്പം മുൻപാണ് അപകടം നടന്നത്.സി പി സ്‌കൂളിന് സമീപം സന്തോഷ്‌ ഭവനിൽ സന്തോഷ്‌ (44) ആണ് മരണപ്പെട്ടത്. ശങ്കർനഗർ ഭാഗത്തുനിന്നും വന്ന സന്തോഷിന്റെ ബൈക്ക് എല്ലുകാട് കോളനിക്ക് സസമീപം വച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.…