Category: KADAKKAL NEWS

യുവജന ക്ഷേമ ബോർഡ് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ കടയ്ക്കൽ GVHSS ലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം.

യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി യുവജനക്ഷേമ ബോര്‍ഡ്, അവളിടം ക്ലബ്ബുകളുടെ സഹകരണത്തോടെ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചടയമംഗലം മണ്ഡലാടിസ്ഥാനത്തിൽ…

കുടുംബശ്രീ “അരങ്ങ് 2024” ജില്ലാതല സർഗഗോത്സവത്തിൽ താരമായി കടയ്ക്കൽ സി ഡി എസ് ചെയർപേഴ്സണും

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ആശ്രാമം ശ്രീനാരായണ സാംസ്കാരികകേന്ദ്രത്തിൽ നടന്ന അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് സർഗോത്സവമായ ‘അരങ്ങ്-2024’ ത്തിലാണ് സി ഡി എസ് അധ്യക്ഷൻമാർ അടങ്ങുന്ന കുടുംബശ്രീ അംഗങ്ങൾ മറ്റുരച്ചത്. ജില്ലാതല മത്സരത്തിൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത്‌…

കുടുംബശ്രീ “അരങ്ങ് 2024” ജില്ലാതല സർഗോത്സവത്തിൽ കടയ്ക്കൽ സി ഡി എസി ന് രണ്ടാം സ്ഥാനം.

കുടുംബശ്രീ ജില്ലാമിഷൻ നടത്തുന്ന ജില്ലാതല മത്സരം “അരങ്ങ് 2024” ൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.സ്കിറ്റിൽ ഒന്നാം സ്ഥാനവും, ഒപ്പനയിൽ രണ്ടാം സ്ഥാനവും കടയ്ക്കൽ സി ഡി എസ് നേടി. കടയ്ക്കൽ…

കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

തെങ്ങിൻ തൈ WCT 50 രൂപ,ടി ഇന്റു ഡി 125 രൂപ,ഡി ഇന്റു ടി 125 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കരം അടച്ച രസീത്, റേഷൻ കാർഡ് ന്റെ കോപ്പി യും സഹിതം കൃഷി ഭവനിൽ നേരിട്ടോ അതാത് വാർഡ്…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ‘നാട്ടുപച്ച’പദ്ധതിയിൽ ഉൾപ്പെടുത്തി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.

നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ 1000 ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്. ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ,…

കടയ്ക്കലിൽ ആരംഭിച്ച നബാർഡിന്റെ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നബാർഡിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന 3 മാസത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കോർഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കാണ് പ്രവേശനം. കടയ്ക്കൽ SHM ഇഞ്ചിനീയറിംഗ് കോളേജിനുള്ളിലെ KARD SKILL അക്കാദമിയിലാണ്…

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. പുതുതായി സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ ചിത്രരചന അഭിരുചി മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച ഈ ക്യാമ്പ് PTA വൈസ് പ്രസിഡന്റ് ശ്രീ മനോജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്മൃതിമധുരം – ’93 അനുമോദിച്ചു.

ഒരു സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th,…

മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം, കോട്ടപ്പുറം സ്വദേശിയുടെ കോൺക്രീറ്റ് മതിൽ പൂർണ്ണമായും തകർന്നുവീണു.

കടയ്ക്കൽ: ഇന്നലെ പെയ്ത മഴയിൽ കോട്ടപ്പുറം, ചരുവിള വീട്ടിൽ പുഷ്പരാജിന്റെ വീടിനോട് ചേർന്ന് കെട്ടിയിരുന്ന കോൺക്രീറ്റ് മതിൽ പൂർണ്ണമായും നശിച്ചു.ഇന്നലെ രാത്രി ഏകദേശം 11 മാണിയോട് കൂടിയായിരുന്നു സംഭവം. പുഷ്പരാജനും, കുടുംബവും വലിയ ഒച്ച കേട്ട് ഉണരുകയായിരുന്നു, വീട് തകരുന്നപോലെ അനുഭവംപ്പെട്ടതിനെ…

കടയ്ക്കലിൽ മധ്യവയസ്ക്കൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും…

error: Content is protected !!