Category: KADAKKAL NEWS

തനിക്ക് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി ചിതറ സ്വദേശിനി റൂഷിൻ എസ് സജീർ

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച…

ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത് യുവാവ് അറസ്റ്റിൽ

22-08-2024 തീയതി 2:10 ന് ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ, ആനപ്പുഴക്കൽ വച്ച് 1.039 kg കഞ്ചാവ് കെടിഎം ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുമ്മിൾ, തൃക്കണ്ണാപുരം,രാവണ വില്ലയിൽ ചന്ദ്രബാബു മകൻ 31…

കടയ്ക്കൽ, കോട്ടപ്പുറത്ത് വീട്ടിൽ കഞ്ചാവ് നട്ട് വളർത്തി പരിപാലിച്ചു വന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

19-08-2024 ൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ചു വന്ന കടയ്ക്കൽ, കോട്ടപ്പുറം മമതാ ഭവനിൽ സുരേന്ദ്രൻ മകൻ മനീഷ് എസ് എസ് എന്നയാളെ…

ഇട്ടിവ പഞ്ചായത്ത്‌ പ്രതിഭ സംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ഇട്ടിവ പഞ്ചായത്തിലെ പ്രതിഭാ സംഗമം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു,പഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി വൈസ് പ്രസിഡന്റ്‌ ബി ഗിരിജമ്മ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്…

മരണം; ശ്രീധരൻ നായർ (പ്രിയ മന്ദിരം, ആൽത്തറമൂട്, കടയ്ക്കൽ)

ആൽത്തറമൂട് തളിയിൽ ക്ഷേത്രം പിറക് വശം പ്രിയ മന്ദിരത്തിൽ ശ്രീധരൻ നായർ ( 76) (പട്ടാളം ) അന്തരിച്ചു. ബിജെപി നേതാവ് വി വി രാജേഷിന്റെ ഭാര്യ പിതാവാണ്

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങ്: മന്ത്രി ജെ.ചിഞ്ചുറാണി

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കാർഷിക മേഖലക്ക് കൈത്താങ്ങാണെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക ദിനാചരണവും, ഫലശ്രീ പദ്ധതിയുടെ ഉദ്ഘാടനവും, ഫലശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനവും, ഫലവൃക്ഷങ്ങളുടെ…

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ‘ജേഡ് വൈൻ’പൂത്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ജെയ്ഡ് വൈൻ പൂത്തു.ഫിലിപ്പീൻസിലെ ഉഷ്ണമേഖലയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടിൽ ഇത്രയധികം പൂക്കുന്നത് ആദ്യമായാണ്.തീ മഴയായി തോന്നിപൂക്കുന്ന ഫിലിപ്പീൻസ് സ്വദേശമായ ഈ ചെടിയുടെ പൂക്കൾ ഹൃദ്യമായ കാഴ്ചയാണ് നൽകുന്നത്.ഈ…

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിക്കൊണ്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കടയ്ക്കൽ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിക്കൊണ്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കടയ്ക്കൽ 16/08/2024 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലാപ്ടോപ്പിന്റെയും സ്ക്രാച്ച് പ്രോഗ്രാമിന്റെയും സഹായത്തോടെ വിജയകരമായി പൂർത്തീകരിച്ചുകൊണ്ട് GVHSS ചരിത്രം കുറിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്…

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിലമേൽ ഗവൺമെന്റ് യുപിഎസിലും, മുരുക്കുമൺ യുപിസിലുമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി ഷൈജു.എസ്, പ്രസിഡന്റ് റിയാസ് ഖാൻ.എ.എസ്, രക്ഷാധികാരി നിജു.എൻ, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.ജെ, വനിതാ വേദി…

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

കടയ്ക്കൽ GVHSS ൽ SPC, NCC, JRC, Little Kites, Scout &Guides, NSS തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. PTA പ്രസിഡന്റ്…