Category: KADAKKAL NEWS

ചരമം; ശശിധരൻ, ചിറയിൽ വീട്, കാര്യം

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിയുടെ പിതാവ് കാര്യം കുന്നുംപുറത്ത് ചിറയിൽ വീട്ടിൽ ശശിധരൻ (72) അന്തരിച്ചു.Citu കടയ്ക്കൽ ടൗൺ ഹെഡ് ലോഡ് തൊഴിലാളിയായിരുന്നു. ആദരാഞ്ജലികൾ

കുരുന്നുകളുടെ മാനസിക ഉല്ലാസത്തിന് പഠന യാത്ര സംഘടിപ്പിച്ചു

കടയ്ക്കൽ : കുരുന്നുകളുടെ മാനസിക ഉല്ലാസ പഠന യാത്ര സംഘടിപ്പിച്ചു.ചിതറ എ.പി. ആർ. എം സെൻട്രൽ സ്കൂളിലെ നേഴ്സറി , എൽ . കെ . ജി ക്ലാസ് ലെ കുരുന്നു കുട്ടികളെ യാണ് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയത്. കടയ്ക്കൽ…

യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

കടയ്ക്കൽ: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്മിൾ വട്ടത്താമര ഇരുന്നൂറ്റിൽ എൽഎസ് നിവാസിൽ ബിനുവിന്റെയും ബിന്ദുവിന്റെയും മകൾ അനന്യപ്രിയ(22)യാണ് മരിച്ചത്. വ്യാഴം വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കുളിക്കാൻ കയറിയ അനന്യ ഏറെ കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ കുളിമുറിയിൽ ബോധമറ്റ് കിടക്കുകയായിരുന്നു…

ചരമം; (പത്മാവതി (79),ലിജു മന്ദിരം, വാച്ചീക്കോണം)

വാച്ചിക്കോണം ലിജു മന്ദിരത്തിൽ പത്മാവതി(കുറ്റിക്കാട് കോട്ടയിൽ ഫൈനാൻസ് ബൈജുവിൻ്റെ മാതാവ്) അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടു വളപ്പിൽ നടക്കും.ആദരാഞ്ജലികൾ.🌹🌹

കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.

കടയ്ക്കലിൽ ടിപ്പർ ലോറികയറി ബൈക്ക് യാത്രികൻ മരിച്ചു.കല്ലുതേരി സ്വദേശി 50 വയസ്സുളള സക്കീർ ഹുസൈനാണ് മരിച്ചത്.രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത് സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനായി പോകുന്നവഴി ദർപ്പാക്കാട് വച്ചായിരുന്നു അപകടം നടന്നത്. സക്കീർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ…

തൃക്കണ്ണാപുരംസെന്റ് മിൽഡ്രഡ്സ് യു. പി. എസ്. ൽ അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു.പി.എസിന്റെ 2024-25 അധ്യയന വർഷത്തെഅധ്യാപക രക്ഷാകർത്തൃ സമിതിയുടെ വാർഷിക പൊതുയോഗവുംപി.ടി.എ, എം. പി. ടി. എ. സമിതികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിക്കപ്പെട്ടു. ഇരുന്നൂറിൽപ്പരം രക്ഷകർത്താക്കൾ പങ്കെടുത്ത വാർഷിക പൊതുയോഗം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മധു ഉദ്‌ഘാടനം…

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70…

വയനാടിനായി കടയ്ക്കൽ കുടുംബശ്രീ മൂന്നര ലക്ഷം കൈമാറി

കടയ്ക്കൽ : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കടയ്ക്കലിലെ കുടുംബശ്രീ സി ഡി എസി ൻ്റെ നേതൃത്വത്തിൽ മൂന്നര ലക്ഷം രൂപ നൽകി. ബിരിയാണി ചലഞ്ച് നടത്തിയും , അയൽക്കൂട്ടങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുമാണ് തുക കണ്ടെത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ…

ചരമം; മാധവൻ (ആദർശ് ഭവൻ, വാച്ചീക്കോണം, കടയ്ക്കൽ)

വാച്ചീക്കോണം ആദർശ് ഭവനിൽ ശ്രീമാൻ മാധവൻ ഇന്ന് പുലർച്ചെ അന്തരിച്ചു. മൃതദേഹം പന്തളംമുക്കിലുള്ള മകൾ ഷാജയുടെ വസതിയിൽ. രാവിലെ 10 മണിക്ക് മൃതദേവം കല്ലറയുള്ള ശ്മശാനത്തിലേക്ക് കൊണ്ടു പോകും.ആദരാഞ്ജലികൾ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/IHGbDcvFBSK11SoiIboCOF

വയനാടിന്റെ കരുതലിനായി ഡി വൈ എഫ് ഐ കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി സ്വരൂപിച്ച 10.35 ലക്ഷം രൂപ കൈമാറി.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടമായവർക്ക് സ്നേഹവീടുകൾ നിർമ്മിക്കാനായി ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച 10, 35,810 രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി ജില്ലാ സെക്രട്ടറി ശ്യാം മോഹൻ തുക ഏറ്റുവാങ്ങി.സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, സിപിഐ(എം) ജില്ലാ…