Category: INDIA

ഗോവയിൽ കാണാതായ നേപ്പാൾ മേയറുടെ മകളെ കണ്ടെത്തി; സുരക്ഷിതയെന്ന് കുടുംബം

പനാജി> തിങ്കളാഴ്ച ​ഗോവയിൽ നിന്നു കാണാതായ നേപ്പോൾ മേയറുടെ മകളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. നേപ്പാളിലെ ധംഗതി സബ് മെട്രോ പൊളിറ്റിയൻസ് സിറ്റി മേയറായ ഗോപാൽ ഹാമലിന്റെ മകൾ ആരതി ഹമാൽ (36) നെയാണ് നോർത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു…

ആനയെ തൊട്ട് ആളാകാൻ ശ്രമം ; യുവാവിനെ തൂക്കിയെടുത്തെറിഞ്ഞ് ആന

‘ആളാകാന്‍ എന്‍റെ അടുത്ത് വരരുത്’, പറയുന്നത് മറ്റാരുമല്ലാ, ഒരാനയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിക്ക് വന്ന കമന്‍റാണിത്. കഴിക്കാൻ ഇലകൾ നൽകി അടുത്തിടപഴകാൻ എത്തിയ യുവാവിനെ തൂക്കിയെറിഞ്ഞിരിക്കുകയാണ് ആന. കുറച്ച് ഇലച്ചെടികളുമായി ഭയമൊന്നുമില്ലാതെയാണ് യുവാവ് ആനയ്ക്കരികിൽ എത്തുന്നത്. ഉടൻതന്നെ യുവാവിന്റെ…

മുതിർന്ന പൗരന്മാർക്കുള്ള തപാൽ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവർക്ക്

തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.…

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ജമ്മുകാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍…

ട്രെയിനുകളിൽ പുത്തൻ പരീക്ഷണം! ‘എംഡി 15’ ഇന്ധന ഫോർമുലേഷൻ വിജയിച്ചതായി റിപ്പോർട്ട്

ഡീസലിനെ ആശ്രയിക്കുന്നത് പരമാവധി ചുരുക്കാൻ പുതുതായി വികസിപ്പിച്ചെടുത്ത ‘എംഡി 15’ എന്ന ഇന്ധന ഫോർമുലേഷൻ വിജയകരം. ട്രെയിനുകളിലാണ് ഈ ഇന്ധനം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയുള്ള ഡീസലിൽ 15 ശതമാനം മെഥനോള്‍ കലർത്തിയാണ് പ്രത്യേക ഇന്ധന ഫോർമുലേഷൻ വികസിപ്പിച്ചെടുത്തത്. ട്രെയിനുകളിൽ എംഡി 15 ഉപയോഗിക്കുന്നതിലൂടെ…

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇനി സമയപരിധി നിശ്ചയിക്കാം! പുതിയ ഫീച്ചർ ഉടൻ എത്തും

വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. അതിനാൽ, സ്റ്റാറ്റസ് ഇടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ സ്റ്റാറ്റസിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി ഉപഭോക്താക്കൾക്ക് നിശ്ചയിക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം നൽകുന്നത്. ഇതോടെ, പരമാവധി രണ്ടാഴ്ച…

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ച് റെയില്‍വേ ബോര്‍ഡ്

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്‌കരിച്ചു. പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റവര്‍ക്കുള്ള സഹായം 25,000 രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും…

നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് കോടതി

നടിയും മുൻ എംപിയുമായ ജയപ്രദേശയ്ക്ക് ആറ് മാസത്തെ തടവും 5000 രൂപ പിഴയും വിധിച്ച് എഗ്മോർ കോടതി. ചെന്നൈയിൽ ജയപ്രദയുടെ ഉടമസ്ഥതതയിൽ ഉള്ള സിനിമ തീയറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് വിധി.അണ്ണാശാലയിലാണ് സിനിമ തീയറ്റർ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ഇഎസ്ഐ…

മുഖം മിനുക്കി പ്രൗഢിയോടെ ഡൽഹിയിലെ ട്രാവൻകൂർ പാലസ്

ഡൽഹിയിൽ കേരള സർക്കാരിന്റെ സാംസ്കാരിക നിലയം ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പാലസിന്റെ നവീകരണം. കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിൽ രൂപകൽപന ചെയ്ത പാലസിൽ, 2060…

ചന്ദ്രയാൻ-3: നിർണായക ഭ്രമണപഥം ഉയർത്തൽ ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രജ്ഞർ

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇതുവരെ ഉള്ളതിൽ അഞ്ചാമത്തെയും, നിർണായകവുമായ ഭ്രമണപഥം ഉയർത്തലാണ് ഇന്ന് നടക്കുക. ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്കും 3.00 മണിക്കും ഇടയിലാണ് ഭ്രമണപഥം ഉയർത്തുക. ഇതോടെ, ഭൂമിയെ ഒരുതവണകൂടി…