Category: CRIME

എഐ ക്യാമറ പെറ്റി തുണയായി: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പിടികൂടി

യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ ആസിഫ് അബൂബക്കര്‍ എന്ന യുവാവിന്റെ പേര് ഉപയോഗിച്ച് വ്യാജമായി രജിസ്റ്റർ ചെയ്ത ബൈക്ക് ആണ് പൊലീസ് പിടികൂടി.എന്നാല്‍, ഈ ബൈക്ക് രജിസ്റ്റര്‍…

അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ചു: പ്രതി അറസ്റ്റിൽ

അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആനാട് വട്ടറത്തലയ്‌ക്ക് സമീപം മുറുക്കാൻ കട നടത്തുന്ന ബിനു കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.കടയിൽ വന്ന പ്രതി ബിനുവിനോട് തീപ്പെട്ടി ചോദിച്ചു.…

വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു

വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നളിനി വീട്ടില്‍…

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ്(31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഓഗസ്റ്റ് 31-നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച…

കുടുംബപ്രശ്നം: ഒത്തുതീർപ്പ് ചര്‍ച്ചക്ക് ശേഷം മടങ്ങിയ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍ 

പത്തനാപുരം: കുടുംബപ്രശ്നങ്ങളെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം മടങ്ങിയ യുവതിയെ ഭർത്താവ് പിന്തുടർന്നെത്തി നടുറോഡിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശ്ശേരി രേവതിവിലാസത്തിൽ രേവതി(24)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…

വീട്ടിൽ ചാരായ വാറ്റ്: യുവതി അറസ്റ്റിൽ

മാവേലിക്കര തെക്കേക്കര ഭാഗത്തുള്ള വീട്ടിൽ എക്‌സൈസ് റെയ്ഡ്. 50 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. ഈ വീട്ടിലെ താമസക്കാരിയായ ആശ, ചുനക്കര സ്വദേശി അഭിലാഷ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. അഭിലാഷ് ഒളിവിലാണ്. മാവേലിക്കര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ…

പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാ​ഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്പെടെ 3പേർ പിടിയിൽ

തേനി: തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്താണ് സംഭവം. കേസിൽ…

15 കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ട്യൂഷനെടുക്കാനെന്ന…

കടയ്ക്കൽ കോട്ടപ്പുറത്ത് ഹോട്ടലിൽ നിന്നും പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും മോഷണം പോയി

ഇന്ന് രാവിലെ 7 മണിയ്ക്കാണ് സംഭവം, കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ബിന്ദു വിന്റെ വസ്തുക്കളാണ് മോഷണം പോയത്. രാവിലെ ബിന്ദു ഹോട്ടൽ തുറന്ന് ബാഗും, ഫോണും അകത്തുവച്ചതിനുശേഷം പുറകുവശത്തുള്ള അടുക്കളയിൽ പോയി അടുപ്പ് കത്തിച്ചതിന് ശേഷം വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത്…

വിദേശത്ത് ജോലി വാഗ്ദാനം: നൂറോളം പേരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപയോളം രൂപ, പ്രതികള്‍ പിടിയില്‍

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികൾ പിടിയില്‍. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ ഏകദേശം നൂറോളം പേരിൽ നിന്നായി ആണ്‌ പണം തട്ടിയത്. ഒരു കോടി രൂപയോളം…