Category: CRIME

ജോലിക്കു നിന്ന വീ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്ന​ര പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്‌​ടി​ച്ചു: ഹോം ​ന​ഴ്‌​സും മ​കനും അറസ്റ്റിൽ

ക​ടു​ത്തു​രു​ത്തി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്ന​ര പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്‌​ടി​ച്ച കേ​സി​ല്‍ ഹോം ​ന​ഴ്‌​സാ​യ അ​മ്മ​​യും മ​ക​നും അ​റ​സ്റ്റിൽ. വാ​ഗ​മ​ണ്‍ കൊ​ച്ചു​ക​രി​ന്തി​രി ഭാ​ഗ​ത്ത് നെ​ല്ലി​ക്കു​ന്നോ​ര​ത്ത് മ​ല​യി​ല്‍പു​തു​വേ​ല്‍ അ​ന്ന​മ്മ (കു​ഞ്ഞു​മോ​ള്‍-63), മ​ക​ന്‍ എ​ന്‍.​ഡി. ഷാ​ജി (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് ആണ്…

പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം

18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടത്തി…

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്‌റ്റേ

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു…

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലായത്തിൽ ലോറൻസ് (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. തലവേദനയാണെന്ന്പറഞ്ഞ് ആശുപത്രിയിൽ വന്നയാൾ ഡോക്ടറോട് തട്ടിക്കയറുകയും, പുതിയ ഒ.പി മുറിയിലെ വെന്റിലേഷൻ ഗ്ലാസും, ലൈറ്റും ,…

മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്

മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്. കണ്ണൂർ പാനൂരിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെയാണ് പിതാവ് വെടിവെച്ചത്.സൂരജിന്റെ തലയ്ക്കാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്…

മയക്കുമരുന്ന് മാഫിയാ സംഘത്തിനൊപ്പം ചിത്രം, പൊലീസുകാരന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. അമ്പലമുക്ക് സംഘത്തിന്റെ തലവനായി…

ഇടുക്കി പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി, പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. വിതുര സ്വദേശി ശ്രീജിത്ത്‌, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും…

കൊറിയർ മുഖാന്തരം മയക്കുമരുന്ന് കടത്ത്: മുഖ്യകണ്ണികൾ പിടിയിൽ

ആലപ്പുഴയിൽ കൊറിയർ മുഖാന്തരം മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാൻ (24വയസ്സ്), ശ്രീശിവൻ (31വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കൊറിയർ വഴി പണമടച്ചു അതിവിദഗ്ദ്ധമായി വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 മയക്കുമരുന്ന് ഇഞ്ചക്ഷൻ കുപ്പികൾ കൈപ്പറ്റി പോകുന്നതിനിടയിൽ…

ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികൾ: മുന്നറിയിപ്പുമായി പോലീസ്

ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു. അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നൽകുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോൺടാക്ട്…

സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി: സ്ത്രീകളെ ശല്യം ചെയ്തതിലെ വൈരാഗ്യമെന്ന് മൊഴി

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയാണ് കൊല്ലപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ…