Category: ACCIDENT

വീടിന്റെ ഭിത്തിയിൽ ചാരി നില്‍ക്കവേ ഇടിമിന്നലേറ്റു: യുവതിയുടെ കേൾവി നഷ്ടമായി

തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ് ഐശ്വര്യയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു. ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവി…

സൈക്കിളുമായി പുറത്തുപോയ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്.…

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു…

കൂ​റ്റ​ൻ തേ​ക്ക് മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു

പേ​രൂ​ർ​ക്ക​ട: പാ​ള​യം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് എ​തി​ർ​വ​ശം കൂ​റ്റ​ൻ മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു. ഇവിടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കൂ​റ്റ​ൻ തേ​ക്ക് മ​രംവീ​ണു ത​ക​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് സ്വ​ദേ​ശി ജോ​യി പ്ര​കാ​ശി​ന്‍റേ​യും പൂ​ഴ​നാ​ട്…

പുല്ല് ചെത്താൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.ഇടുക്കി കൊച്ചറയിലാണ് സംഭവം. ഇവർ പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ…

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു: വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു

പാലക്കാട്: ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഷിജു എന്ന യുവാവിന്‍റെ സാംസങ് എ 03 കോർ എന്ന മോഡൽ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് പൊൽപുള്ളിയിലാണ് സംഭവം. ഇദ്ദേഹത്തിന്‍റെ കൂട്ടുകാരനായ മോഹനൻ എന്നയാൾ…

അടിമാലിയില്‍ പെട്രോളോഴിച്ചു തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്

അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

പഞ്ചാബ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം…

കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരം പനത്തുറ പൊഴിക്കരയിൽ സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും മകൻ വിഷ്ണു (അംജിത്ത്-15)നെയാണ് കടലിൽ കാണാതായത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ…

തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്. മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ്…