Category: ACCIDENT

ശബരിമല പാതയിൽ വാഹനാപകടങ്ങൾ: ഏഴുപേർക്ക് പരിക്ക്

ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. ആദ്യത്തെ അപകടം പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു നടന്നത്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന്…

സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക്കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. ഇസ്രയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.

ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം വയോധികന്റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്.ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് പ​രി​സ​ര​വാ​സി​ക​ളാ​ണ് കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​നു പി​റ​കു​വ​ശ​ത്താ​യി മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.മൃതദേഹം കണ്ടെത്തിയ…

ഓട്ടോമറിഞ്ഞ് കുമ്മിൾ സ്വദേശിയായ വ്യാപാരി മരിച്ചു.

കോലിഞ്ചി, വട്ടത്താമര ഫാഹിസ് മൻസിൽ 58 വയസ്സുള്ള ഫസലുദീൻ സാഹിബ്‌ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പുതുക്കോട് ജംഗ്ഷനിൽ തുണിക്കട നടത്തിവരികയായിരുന്നു പരേതൻ.ഇന്ന് രാവിലെ കുന്നിൽ കടയിൽ വച്ചാണ് ഫസലുദീൻ സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ടത്.

കരടിയുടെ ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആണ് സംഭവം. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു.…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കിളിമാനൂരില്‍ അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

കിളിമാനൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.കിളിമാനൂർ…

കശ്മീരിലെ വാഹനാപകടം; മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പാലക്കാട്: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ചിറ്റൂർ നെടുങ്ങോട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം മൃതദേഹം സംസ്കരിക്കും.അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ വിഘ്നേഷ്,…

ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

കൊച്ചി: ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് പിന്നാലെ, സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ്(28) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അടുത്തിടെ…

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം സുജാത(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…

മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്.കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാർമലയിൽ എത്തിയത്.ഫയർഫോഴ്സും…