Category: ACCIDENT

റോഡിൽ കാറുകളുടെ മത്സരയോട്ടം; പാലത്തിലിടിച്ച് കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി

പനമ്പിള്ളി ന​ഗറിൽ കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ച് കത്തിനശിച്ചു. മത്സരിച്ചുള്ള ഓട്ടത്തിനിടയലാണ് അപകടം. തൊടുപുഴ സ്വദേശികളുടെ വാഹനം ആണ് പാലത്തിൽ ഇടിച്ചത്. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് ഇവർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. ഇന്നലെ…

തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയിൽ തുളച്ചു കയറി; യുവാവ് രക്തം വാർന്ന് മരിച്ചു

തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാർന്ന് മരിച്ചു. വെള്ളനാട് മാലിക്കോണം നികുഞ്ജ ഭവനിൽ രാധാകൃഷ്ണൻ (41) ആണ് മരിച്ചത് ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു.വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടിൽ ജോലിയ്ക്കിടെ ബുധനാഴ്ച…

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു

വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു തിരുവന്തപുരത്ത്‌ നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന…

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

വെട്ടൂരിൽ വെള്ളം മറിഞ്ഞ് ഒരാൾ മരിച്ചു വെട്ടൂർ സ്വദേശിയായ ഫസലുദ്ദീൻ(58) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 5.45 മണിയോടെ ആയിരുന്നു സംഭവം. കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്…

കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; 2 കുട്ടികളെ കാണാതായി.

കോഴിക്കോട്∙ കടപ്പുറത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ അഞ്ചംഗസംഘത്തിലെ രണ്ടു കുട്ടികളെ കടലില്‍ കാണാതെയായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുകയാണ്. ഞായറാഴ്ച രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു…

കടയ്ക്കലിൽ ആടിനെ രക്ഷിക്കുന്നതിനിടയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കടയ്ക്കൽ, കുറ്റിക്കാട് യു പി സി ന് സമീപം സിദ്ധക്കോട് രാധകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണ കുറുപ്പ്(70) ആണ് മരിച്ചത്. ബന്ധുവിന്റെ പുരയിടത്തിൽ ആടിനെ മേയ്ക്കാൻ പോകവേ ആട് കിണറ്റിൽ വീഴുകയായിരുന്നു, രക്ഷിക്കാൻ ശ്രമിക്കവേ ആണ് അപകടത്തിൽ പെട്ടത്. കടയ്ക്കലിൽ നിന്നും ഫയർ…

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം.

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീ അണക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു അന്യരക്ഷാസേനാംഗം മരിച്ചു ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.

കടയ്ക്കൽ മുക്കുന്നത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ മുക്കുന്നത്ത് കല്ലുതേരിയ്ക്ക്‌ സമീപമാണ് ഇന്ന് രാവിലെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. തുളസിമുക്ക് ക്രഷറിൽ നിന്നും പാറകയറ്റി വന്ന ടിപ്പർ കല്ലുതേരി വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ സൈഡിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സീവാൾ നിർമ്മാണത്തിന് വേണ്ടിയുള്ള പാറയാണ്…

പാലക്കാട് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.