Author: DailyVoice Editor

വന്യ മൃഗങ്ങളുടെ ശല്യത്താൽ കൃഷി നശിച്ച ഒരു കർഷകന്റെ വേറിട്ട പ്രതിഷേധം

കടയ്ക്കൽ ഇളമ്പഴന്നൂർ ഏലയിൽ കൃഷി ഇറക്കിയ ഷജി ശാന്തിനികേതനാണ് ഈ ഒറ്റയാൻ പ്രതിഷേധം നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തിറക്കിയ ഏകദേശം 75 സെന്റ് നിലമാണ് പൂർണ്ണമായും പന്നി നശിപ്പിച്ചത്.”പന്നിയെ സംരക്ഷിക്കൂ കർഷകരെ കൊല്ലൂ” എന്ന പ്ലാക്കാർഡ് പിടിച്ചാണ് ഷജീർ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ തുടക്കമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ ഫുട്‌ബോൾ കിക്ക് ഓഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ…

ചിതറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്, ഗൈഡ് യുണിറ്റുകളുടെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി.

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാഥേയം പദ്ധതിയുടെ ഭാഗമായി എൻ. എസ്. സിന്റെയും ഗൈഡിന്റേയും നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോർ വിതരണം നടത്തി. സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും പൊതിച്ചോറുകൾ തയ്യാറാക്കി നൽകുകയായിരുന്നു, ഏകദേശം…

കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു

ഏരൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തികവർഷം കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു. ഏറെ നാളായി ഈ പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങലിൽ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് തള്ളുന്നത്…

ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി ആയി സന്ധ്യ ദേവനാഥ്‌.

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി ഒരു വനിത എത്തി. സന്ധ്യ ദേവനാഥനാണ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുന്ന സന്ധ്യ ദേവനാഥൻ 2023 ജനുവരി ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും. 22 വർഷത്തെ പ്രവൃത്തി…

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി 100ഹെക്ടർ സ്ഥലത്ത് കേരഗ്രാമം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. കടക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തെങ്ങുകൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ തെങ്ങിന് തടം ഒരുക്കൽ, വളപ്രയോഗം, കീടരോഗ നിയന്ത്രണം, തെങ്ങുകയറ്റ…

ഗാ‍ർഹികാവശ്യങ്ങൾക്കായി തേക്ക് തടി വിൽപ്പന

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും…

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം

സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്‌റ്റ്വെയറുകളിൽ പരിശീലനം…

തരിശുനിലത്തില്‍ വീണ്ടും വസന്തം; പൂകൃഷിയില്‍ പെരിങ്കടവിള പഞ്ചായത്തിന്റെ വിജയഗാഥ

പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര്‍ എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമഫലമായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇവിടെ പുഷ്പകൃഷി ആരംഭിച്ചത്. നെയ്യാര്‍ ഇറിഗേഷന്റെ പരിധിയിലുള്ള…

മത്സ്യോത്സവം 2022ന് തുടക്കം

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നവം.18ന് തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. 2022 നവംബര്‍ 18 മുതല്‍ 21 വരെയാണ് മേള നടക്കുന്നത്.…