Author: DailyVoice Editor

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും

വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങി അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. ഒന്നിക്കണം മാനവീകത എന്ന ആശയത്തിലാണ്…

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ, ഹയർസെക്കൻഡറി / വി.എച്ച്.എസ്.ഇ മാർച്ച് 10 ന് തുടങ്ങും

2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ…

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; ഇഷാക് നടൻ, കാതറിൻ നടി

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാർഡുകൾ. രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ. പ്രത്യേക ജൂറി…

ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്പറ്റി. കോട്ടപ്പുറം ആറ്റുപുറം റോഡിൽ പച്ചയിൽ ഭാഗത്ത്‌ വച്ചായിരുന്നു അപകടം നടന്നത്. കോട്ടപ്പുറം രാഹുൽ ഭവനിൽ രാജനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ഏകദേശം 3.30 ന് റോഡിൽ നടന്നുപോകവേ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കുപറ്റിയ രാജനെ അയൽവാസികൾ…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ സർഗ്ഗോത്സവം 2022
2022 നവംബർ 25 വെള്ളിയാഴ്ച

ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും ഓരോ പഞ്ചായത്തിൽ…

വ്യത്യസ്ത അനുഭവം ഒരുക്കി ചവിട്ടു നാടക വേദി

ഇന്ന് ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിലെ ഏറെ വ്യത്യസ്തത നിറഞ്ഞത് വൈകുന്നേരത്തെ ചവിട്ടുനാടക വേദിയാണ്. കടയ്ക്കൽ ഗവ. യു. പി. എസിലെ ഒന്നാം നമ്പർ വേദിയിലായിരുന്നുഹൈ സ്കൂൾ വിഭാഗം ചവിട്ടു നാടകം അരങ്ങേറിയത് .പോർച്ചു​ഗീസുകാർക്കൊപ്പം കേരളത്തിലെത്തിയ കലാരൂപമാണ് ചവിട്ടു നാടകം. ക്രൈസ്തവ പുരാവൃത്തങ്ങളെ…

വിഷ്ണു ഉണ്ണികൃഷ്ണൻറെ ‘കള്ളനും ഭഗവതിയും’ ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും. സിനിമയിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികമാരായി എത്തുന്നത്. ഈസ്റ്റ്…

മഹിളാ അസോസിയേഷൻ: സൂസന്‍ കോടി പ്രസിഡന്റ്, സി എസ് സുജാത സെക്രട്ടറി

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ് സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ് ട്രഷറർ. 37 അംഗ എക്സിക്യൂട്ടീവിനേയും ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മൂന്ന് ദിവസമായി എം സി ജോസഫെെൻ നഗറിൽ…

ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ പങ്കാളിയാൽ കൊല്ലപ്പെടുന്നു : യുഎൻ റിപ്പോർട്ട്

ലോകത്ത്‌ ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ്‌ ലോകത്ത്‌ ഏറ്റവും വ്യാപകമായുള്ള മനുഷ്യാവകാശ ലംഘനം. ഇത്‌ തടയാൻ സർക്കാരുകൾ പ്രത്യേക കർമപദ്ധതിക്ക്‌…

സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ്‌ സൗകര്യമൊരുക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മംഗലംഡാം തളികക്കല്ല് കോളനിയിൽ നിർമാണം പൂർത്തീകരിച്ച 37 വീടുകൾ, റോഡ്‌, പാലം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.…