Author: DailyVoice Editor

നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍…

ടുണീഷ്യയെ മറികടന്ന്‌ ഓസ്‌ട്രേലിയ; ലോകകപ്പിൽ ആദ്യജയം

ആഫ്രിക്കൻ കരുത്തരായ ടുണീഷ്യയെ ഒരു ഗോളിന്‌ മറികടന്ന്‌ ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പിൽ ആദ്യജയം സ്വന്തമാക്കി. ആദ്യപകുതിയിൽ മിച്ചൽ ഡ്യൂക്കാണ്‌ വിജയഗോൾ നേടിയത്‌. ഡെൻമാർക്കിനെ ആദ്യകളിയിൽ തളച്ച ടുണീഷ്യയ്ക്ക്‌ ആ മികവ്‌ നിലനിർത്താനായില്ല. തോൽവിയോടെ ടുണീഷ്യ പുറത്താകലിന്റെ വക്കിലായി. മുപ്പതിന്‌ ചാമ്പ്യൻമാരായ ഫ്രാൻസുമായാണ്‌…

തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഓവർ ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രക്കാരന്റെ മത്സരപ്പാച്ചിലിൽ പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടർന്നുള്ള പോലീസിന്റെ അന്യോഷണത്തിൽ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു ആണ് ബൈക്ക് ഓടിച്ചിരുന്നതെന്നു കണ്ടെത്തി.അലക്ഷ്യമായി ബൈക്ക് ഓടിച്ചു അപകടം വരുത്തിയ യാത്രികൻ തിരിഞ്ഞു…

അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേളയ്ക്ക് കുളത്തുപുഴ ടെക്നിക്കൽ ഹൈ സ്കൂളിൽ തുടക്കമായി

കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. നാലാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേള സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍…

ചികിത്സയ്ക്കായി ആധുനിക സംവിധാനങ്ങള്‍: ശബരിമലയില്‍ പൂര്‍ണ്ണസജ്ജമായി ആരോഗ്യവകുപ്പ്

ശബരിമല മണ്ഡലപൂജ മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് എത്തുന്ന ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം. നിലയ്ക്കലില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ…

2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകും

വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി…

കടയ്ക്കൽ GVHSS SPC യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ നിറയ്ക്കലും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS SPC യുടെ ലഹരിക്കെതിരെ ഗോൾ നിറയ്ക്കലും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയ്ക്ക് കൊല്ലായിയിൽ വച്ച് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. എസ് മുരളി ഉദ്ഘാടനം ചെയ്തു.10 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം കടയ്ക്കൽ ബസ്റ്റാന്റിൽ…

സർഗോത്സവത്തിൽ തിളങ്ങി കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സർഗോ ത്സവം 2022 വേദിയിൽ മികച്ച പ്രകടനവുമായി കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾ. ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌…

കേരള ഹോംഗാർഡ്സ് അസോസിയേഷൻ ധനസഹായം നൽകി

കേരള ഹോംഗാർഡ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അകാലത്തിൽ മരണമടഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെഹോംഗാർഡ് വിജയകുമാറിന്റെ കുടുംബത്തിന് സേനാംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് വിതരണം ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീബാലഗോപാൽ അവർകൾ നിർവഹിച്ചുകൊട്ടാരക്കര നാഥൻ പ്ലാസയിൽ നടന്ന ചടങ്ങിൽ ഹോംഗാർഡ്സ് ജില്ലാ പ്രസിഡന്റ്…

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം

ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.…