ഗ്രന്ഥപ്പുര പദ്ധതി എയ്ഡഡ് സ്കൂളുകളിലും.

ഗ്രന്ഥപ്പുര പദ്ധതി എയ്ഡഡ് സ്കൂളുകളിലും.

കൊല്ലം ജില്ലാപഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്ന് പ്രസിഡന്റ് സാം കെ ഡാനിയൽ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ മികവുറ്റ ലൈബ്രറി സംവിധാനം ഒരുക്കുന്ന പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടം 25 സ്കൂളിലാണ് നടപ്പാക്കുന്നത്.…

കൊല്ലത്ത് ഗവ. വർക്കിങ് വിമൻസ് ഹോസ്റ്റൽ ഉടൻ തുറക്കും.

വിദൂരങ്ങളിൽനിന്ന് കൊല്ലത്തെത്തി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ ഒരുക്കിയ വർക്കിങ് വിമൻസ് ഹോസ്റ്റൽ ഉടൻ തുറക്കും. ഹോസ്റ്റൽ ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രി എത്തും. ഈ മാസം അവസാനം ഉദ്ഘാടനം നടക്കുമെന്നു സൂചന.

അഞ്ചലിൽ യുവ ഡോക്ടർ മരിച്ച നിലയിൽ.

അഞ്ചലിൽ ഇ.എൻ.ടി ക്ലിനിക്ക് നടത്തുന്ന ഡോ.അരവിന്ദ് ദീക്ഷിതിൻ്റെ മകൾ ഡോ.അർപിത അരവിന്ദിനെ (സോനു -30 ) വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ ബിരുദാനന്തര ബിരുദത്തിന് (എം.എസ്) അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്…

പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശികളായ ഉണ്ണിക്കുട്ടൻ (23), നവാസ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പാലോടിനു സമീപം സ്വാമിനഗറിലാണ് അപകടം നടന്നത്. ഇരുചക്ര വാഹനം നിത്യന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

സംസ്ഥാന കേരളത്സവത്തിൽ അജിൻ കടയ്ക്കലിന് വയലിൻ മത്സരത്തിൽ ഒന്നാം സ്ഥാനം.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളത്സവത്തിൽ വയലിൻ മത്സരത്തിൽ കടയ്ക്കൽ,ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിലെ അജിന് ഒന്നാം സ്ഥാനം.പുല്ലാംകുഴൽ മത്സരത്തിലും എ ഗ്രേഡ് കാരസ്ഥമാക്കി ആൽത്തറമൂട് സ്വദേശികളായ ബാബു, മഞ്ജു ദമ്പതികളുടെ മകനാണ് അജിൻ.. ആർട്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് സകൃതിയ്ക്കാണ്.കൊല്ലം ജില്ലാ…

മുന്നില്‍ ഗ്ലാസില്ല, ഡീസല്‍ ലീക്ക് തടയാന്‍ പ്ലാസ്റ്റിക് കൂട്; സ്‌കൂള്‍ ബസിന് പൂട്ടിട്ട് എം.വി.ഡി.

മുന്‍ ഗ്ലാസോ കുട്ടികളെ നോക്കാന്‍ ആയയോ ഇല്ലാത്ത സ്‌കൂള്‍ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. പരിശോധനയില്‍ ചോര്‍ച്ചയുള്ള ഡീസല്‍പൈപ്പ് പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവര്‍ത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്നസ് അധികൃതര്‍ റദ്ദാക്കി. ദേശീയപാത അതിരുമടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന…

യു.എ.ഇയിൽ പുതുവർഷ ദിനത്തിൽ ശമ്പളത്തോടുകൂടിയ പൊതു അവധി

യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ വീക്കെന്റ് അവധി ദിനങ്ങൾ വെള്ളിയാഴ്ചയിൽനിന്ന്…

തിരുവനന്തപുരം നഗര വസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

തലസ്ഥാന നഗരിയുടെ ക്രിസ്മസ്,പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും, കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്നാളെ (21-12-2022) വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി.…

കടയ്ക്കൽ തിരുവാതിര 2023 പൊതുയോഗം ഡിസംബർ 24 ന്

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പൊതുയോഗം കൂടുന്നു. കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ എല്ലാ കര പ്രതിനിധികളും, ഭകതജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.