മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയില്‍നിന്ന് നീക്കി കേന്ദ്രം.

മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയില്‍നിന്ന് നീക്കി കേന്ദ്രം.

നിലവില്‍ മാംസോത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മത്സ്യ, മത്സ്യോത്പന്നങ്ങളെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ പട്ടികയില്‍നിന്ന് മാറ്റി. ഇവയെ ഉള്‍പ്പെടുത്തി പുതിയ വ്യാപാര വിഭാഗം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ…

സ്ത്രീകൾക്കായി ‘വിവ’ പദ്ധതി വരുന്നു.

സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു സ്ത്രീകൾക്കിടയിൽ വിപുലമായ ആരോഗ്യപദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. ‘വിളർച്ചയിൽ നിന്നു വളർച്ചയിലേക്ക്’ (വിവ) എന്നു പേരിട്ട പദ്ധതി ആസൂത്രണ ബോർഡിന്റെ ശുപാർശ പ്രകാരം പുതുവർഷത്തിൽ നടപ്പാക്കാനുള്ള…

അഷ്ടമുടി കായൽ നവീകരണം; ഹോട്ട്സ്പോട്ടുകൾ കളക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു.

അഷ്ടമുടി കായൽ നവീകരണത്തോടനുബന്ധിച്ച് വിവിധ ഹോട്ട്സ്പോട്ടുകൾ സന്ദർശിച്ചു. ലിങ്ക് റോഡ്, പുള്ളിക്കട, തോപ്പിൽകടവ്, മണിച്ചിത്തോട്, തെക്കുംഭാഗം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ച് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കളക്ടർ പറഞ്ഞു. കായലിലേക്ക് മാലിന്യങ്ങൾ…

അപേക്ഷ ക്ഷണിക്കുന്നു.

സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ…

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദയ്ക്ക് കോടതിയുടെ അനുമതി

കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി. പ്രതീഷിനായി മകൾ ദേവനന്ദ കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ…

തേനീച്ച മെഴുകിൽനിന്ന് ലിപ് ബാം; വൻധനിലുണ്ട് വയനാടൻ വനവിഭവ വൈവിധ്യം.

തേനീച്ച മെഴുകിൽനിന്നുള്ള ലിപ് ബാം, കാട്ടു കൂവപ്പൊടി, മുളയരി, മാനിപ്പുല്ല് തൊപ്പികൾ, സ്‌പെഷൽ മസാല കാപ്പിപ്പൊടി തുടങ്ങി വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന് കാണണമെങ്കിൽ നാഗമ്പടത്തു നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തണം. നാടൻ തേൻ, വയനാടൻ കാപ്പിപ്പൊടി, കാടിന്റെ തനതായ ഉത്പന്നങ്ങൾ,…

തിരുവനന്തപുരത്ത് താളിയോല രേഖാ മ്യൂസിയം യാഥാർത്ഥ്യമാവുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കിയ സ്ത്രീശാക്തീകരണം മുതൽ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന വ്യക്തമാക്കുന്ന രേഖകൾ വരെ 150 വർഷം മുമ്പ് ഇംഗ്ലീഷ് പഠനത്തിനായി പണം വകയിരുത്തിയ ഭരണാധികാരിയുടെ ഉത്തരവ് മുതൽ ബംഗാൾ ക്ഷാമകാലത്ത് കേരളം നൽകിയ ധനസഹായത്തിന്റെ രേഖകൾ വരെ ലോകത്തിലെ…

ട്വിറ്ററിന്റെ ഇൻഫാസ്ട്രക്ചർ തലപ്പത്ത് ആദ്യമായി ഒരു മലയാളി.

ട്വിറ്ററിന്‍റെ ഇൻഫ്രാസ്ട്രക്ച്ചർ ടീമിനെ നയിക്കാൻ ആയി കിലോൺ മാസ്ക് കൊണ്ടുവന്നത് മലയാളിയായ ഒരു ടെസ്ല എൻജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‌ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറുമായ ഷീൻ ഓസ്റ്റിനാണ് നിലവിൽ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ തലപ്പത്തുള്ളത് ട്വിറ്ററിന് തലപ്പത്തുള്ള ഏക ഇന്ത്യക്കാരനും…

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി: 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ.

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ…

സ്മൈല്‍ കേരള വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം.

കേരളത്തില്‍ കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍…