ദീപ്തി സജിന് സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു.

ദീപ്തി സജിന് സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു.

പ്രശസ്ത എഴുത്തുകാരി കടയ്ക്കൽ സ്വദേശിനി ദീപ്തി സജിന് വീണ്ടും സാഹിത്യ പുരസ്‌ക്കാരം. അക്ഷരനഗരമായ കോട്ടയത്ത് പരസ്പരം മാസികയുടെ 19_ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയിൽ ചേർന്ന സാഹിത്യ സമ്മേളനത്തിൽ 2022 ലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയ ശ്രീ മാടക്കാലിൽ കമലാക്ഷി കൃഷ്ണൻ…

നേപ്പാളില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണു; വിമാനത്തില്‍ 72 പേർ.

നേപ്പാളില്‍ യാത്രാ വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയിലാണു വിമാനം തകര്‍ന്നുവീണത്. യതി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്.

എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി.

കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയര്‍ വിമാനത്തില്‍ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പന്തളം സ്വദേശി വിപിന്‍ ബാലനെയാണ് റിയാദ് നാർകോട്ടിക് ജയിലില്‍ കണ്ടെത്തിയത്.ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സ്‌പോൺസറുടെയും ഇടപെടലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി.പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത…

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം

സമാപന സമ്മേളനം മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും * മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരിക്കും നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ നിർവഹിക്കും. നാളെ (15/01) വൈകുന്നേരം 4.30 ന് ആർ ശങ്കരനാരായണൻ…

കൊല്ലം ഭരണഘടനസാക്ഷര ജില്ല

രാജ്യത്തെ ആദ്യ ഭരണഘടനസാക്ഷര ജില്ലയെന്ന അപൂർവ്വ നേട്ടവുമായി കൊല്ലം.സി. കേശവൻ സ്മാരക ടൗൺഹാളിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയുടെ സമ്പൂർണ്ണ ഭരണഘടന സാക്ഷരപദവി പ്രഖ്യാപിച്ചത്. മതേതരമായി, സാഹോദര്യത്തോടെ, പൗരാവകാശങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം നയിക്കാൻ ഒരു ജനതയ്ക്ക് അവസരം നൽകുന്ന ഘട്ടമാണിതെന്ന്…

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു.

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ കെ അനന്തഗോപൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കാലാവസ്ഥയും…

വേനൽ കടുത്തു ,ലിറ്റർ കണക്കിന് വെള്ളം പാഴായിപ്പോയിട്ടും വാട്ടർ അതോറിറ്റി തിരിഞ്ഞ് നോക്കുന്നില്ല

ഇത് കടയ്ക്കൽ ടൗണിന് സമീപത്ത് നിന്നുള്ള കാഴ്ചയാണ്. ഒരുമാസക്കാ ലമായി പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ,കടയ്ക്കൽ മടത്തറ മെയിൻ റോഡിൽ ഇങ്ങനെ വെള്ളം ഒഴുകുന്നതുമൂലം റോഡ് തന്നെ നശിക്കുന്ന അവസ്ഥയാണുള്ളത് . വേനൽ കടുത്തു തുടങ്ങുന്ന സാഹചര്യത്തിൽ ലിറ്റർ കണക്കിന് വെള്ളം ഇങ്ങനെ…

മാലിന്യത്തിൽനിന്ന്‌ എട്ടു പവൻ ,ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ്മ സേനാംഗം

മാലിന്യത്തിൽനിന്ന് ലഭിച്ച എട്ടു പവൻ ആഭരണം ഉടമയ്‌ക്ക് നൽകി ഹരിതകർമസേനാംഗം. ദുരിതത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായത്‌ ഇടക്കൊച്ചി 16––ാം ഡിവിഷനിലെ ഹരിതകർമസേനാംഗം വത്സലയാണ്‌. 70 വയസ്സുള്ള വത്സല 17 വർഷമായി വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിൽ ചെയ്യുകയാണ്‌. വീട്ടുകാർ ഭക്ഷണപദാർഥങ്ങളും പ്ലാസ്റ്റിക്കും…

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ച് രണ്ടു ബാങ്കിൽനിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ കൊട്ടിയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുല്ലിച്ചിറ സിംല മന്‍സിലില്‍ ശ്രുതി (30)യാണ് പിടിയിലായത്. കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍നിന്ന് 4,32,000 രൂപയും ഉമയനല്ലൂര്‍ സര്‍വീസ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ…