Author: DailyVoice Editor

കേരളത്തിലെ ആദ്യത്തെ മദർ-ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു

കുഞ്ഞ് തീവ്രപരിചരണത്തിലായിരിക്കുമ്പോൾ ഒപ്പം അമ്മയും കൂടെയുണ്ടായാലോ?ആധുനിക വൈദ്യശാസ്ത്ര ലോകം നിർദേശിക്കുന്ന ഈ സംവിധാനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമിട്ടു.തീവ്രപരിചരണത്തിലുള്ള കുഞ്ഞിനൊപ്പം അമ്മയുടെ സാന്നിധ്യം പൂർണ സമയം ഉറപ്പാക്കുന്നതാണ് മദർ-ന്യൂ ബോൺ കെയർ യൂണിറ്റ്. സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായുള്ള…

കടയ്ക്കൽ സ്വദേശിനി കീർത്തിയ്ക്ക് നിയമത്തിൽ PHD

കടയ്ക്കൽ പന്തളംമുക്ക് സ്വദേശിനി കീർത്തി വി.എസ് ന് നിയമത്തിൽ PHD ലഭിച്ചു. കൊച്ചി സാങ്കേതിക സർവകലാശാലയിൽ നിന്നാണ് PHD കരസ്ഥമാക്കിയത്. പന്തളം മുക്ക് ഹാപ്പി വില്ലയിൽ വിമൽ രാജിന്റെയും, സ്മിതയുടെയും മകളാണ് കീർത്തി.ആറ്റിങ്ങൽ കോരാണി കുറക്കട ന്യൂ ലാൻഡിൽ പി എസ്…

കോട്ടപ്പുറം ലക്ഷം വീട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്കാരിക നിലയം

കടയ്ക്കൽ പഞ്ചായത്ത്‌ കോട്ടപ്പുറം ലക്ഷവീട്ടിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു റീഡിംഗ് റൂം, ഓഫീസ് റൂം, ടോയ്ലറ്റ് എന്നിവ അടങ്ങുന്നതാണ് പദ്ധതി.പദ്ധതി…

നോട്ട് നിരോധനത്തിൽ ഇന്ന് സുപ്രീം കോടതിയുടെ നിർണായക വിധി

മോദി സർക്കാറിന്റെ നോട്ടുനിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിൽ ഇന്ന് സുപ്രീംകോടതി വിധി. അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ 10 30 ന് രണ്ടു പ്രസ്താവന അറിയിക്കും. ഭരണഘടന ബഞ്ചിൽ നിന്നും വ്യത്യസ്ത വിധി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് നിയമ വൃത്തങ്ങൾ. നിരോധനം…

കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 12 ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും.

കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ടാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHSS ലെ…

ഇനി 5 ചാറ്റുകൾ പിൻ ചെയ്യാം : പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

മെറ്റയുടെ വാട്സാപ്പിൽ മെസ്സേജ് യുവർ സെൽഫ്, വാട്സാപ്പ് അവതാർ എന്നിവയുൾപ്പടെ നിരവധി ടീച്ചറുകൾ അവതരിപ്പിച്ചു. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്യാൻ കഴിഞ്ഞിരുന്നത് ഇനി മുതൽ ഇത് 5 ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും. പ്രധാനപ്പെട്ട ചാറ്റുകൾ നിങ്ങളുടെ…

പുതുവർഷ പുലരിയിൽ സംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 8 പേർ.

കോഴിക്കോട് കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്.ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച്…

കാബൂളിൽ സ്ഫോടനം പത്ത് മരണം

കാബൂളിലെ സൈനിക വിമാന താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചു താലിബാന്റെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഖാമ പ്രസ്സ് ആണ് വിവരം റിപ്പോർട്ട്‌ ചെയ്തത്. സൈനികവിമാനതാവളത്തിന്റെ പ്രധാന കാവടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ജൗറിയിൽ ഭീകരാക്രമണം:3 പേർ കൊല്ലപ്പെട്ടു; ആയുധധാരികൾക്കായി തിരച്ചിൽ.

രജൗറിയിലെ ദംഗ്രി ഗ്രാമത്തില്‍ ഭീകരാക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരുക്കേറ്റു. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.50 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു. ആയുധധാരികളായ…

പത്തനംതിട്ട ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

error: Content is protected !!